കക്കയം ഡാമിൽ നീരൊഴുക്ക് വർദ്ധിച്ചു. ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് തുറന്ന് വിടുന്നു...





കക്കയം : കക്കയം ഡാമിൽ നീരൊഴുക്ക് വർദ്ധിച്ചു ജലനിരപ്പ് റെഡ് അലർത്തിന് മുകളിൽ നിലനിൽക്കുന്നതിനാൽ ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.  

കക്കയം ഡാമിലെ രണ്ടു ഷട്ടറുകളും 1 അടി വീതം ഉയർത്തി ഡാമിൻ്റെ സുരക്ഷ മുൻനിർത്തിയാണ് ഷട്ടറുകൾ തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കിവിടുന്നത്.

ഇതേത്തുടർന്ന് കുറ്റ്യാടി പുഴക്കരകളിലും, പെരുവണ്ണാമൂഴി റിസോർവോയർ തീരങ്ങളിലും  താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ നിർദേശം നൽകി. നീരൊഴുക്ക് കൂടു ന്നതിനനുസരിച്ച് ഷട്ടറുകൾ ഘട്ടംഘട്ടമായി കൂടുതൽ  വരെ ഉയർത്തിയേക്കും. ഇതോടെകുറ്റ്യാടി പുഴയിലെയും പെരുവണ്ണാമൂഴി റിസോർവോയറിലെയും ജലനിരപ്പ്  ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.



   

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി