എയ്ഡ് പോസ്റ്റ് സ്ഥാപിക്കും, അപകടം വരുത്തിയ ബസ്സിന്റെ പെർമിറ്റ് റദ്ദ് ചെയ്യും; കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് വീണ്ടും ഓടിത്തുടങ്ങും, യുവജന സംഘടനകൾ നടത്തിവന്ന ബസ് തടയൽ സമരം പിൻവലിച്ചു




പേരാമ്പ്ര: കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ചതിനെ തുടർന്ന് യുവജന സംഘടനകൾ നടത്തി വന്ന സമരം പിൻവലിച്ചു. പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ ആർഡിഒയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സംഘടനകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

ബസുകളുടെ വേഗം നിയന്ത്രി ക്കാനും അപകടം ഉണ്ടാക്കിയ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും തീരുമാനിച്ചു. കുറ്റ്യാടി മുതൽ ഉള്ളിയേരി വരെ 4 സ്‌ഥലങ്ങളിൽ പഞ്ചിങ് ഏർപ്പെടുത്തും. വേഗപ്പൂ ട്ട് നിർബന്ധമാക്കും. ബസുകൾ ക്ക് നിലവിൽ അനുവദിച്ച സമയ ക്രമത്തിൽ മാറ്റം വരുത്തും. വാഹ നങ്ങളുടെ ഫിറ്റ്നസ് പരിശോധി ക്കും. ഡ്രൈവർമാരുടെ ലൈസൻ 
സും മറ്റും പരിശോധിക്കും. ഹെവി ലൈസൻസ് ലഭിച്ച് 5 വർ ഷം കഴിഞ്ഞ ഡ്രൈവർമാരെ മാ ത്രമേ അനുവദിക്കു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഡ്രൈവർ മാരെ മാറ്റി നിർത്തും. ജീവനക്കാ രുടെ ലഹരി ഉപയോഗം പരിശോ: ധിക്കാൻ പൊലീസ്, ആർടിഒ, എക്സൈസ് എന്നിവർ സംയു ക്ത പരിശോധന നടത്തും. വി ദ്യാർഥികളെ ബസിൽ കയറ്റുന്ന തിന് മുൻപുള്ള ഇൻ്റർവ്യൂ അവ സാനിപ്പിക്കും

അപകടം വരുത്തിയ ബസ്സിൻ് പെർമിറ്റ് റദ്ദ് ചെയ്യുക, ബസുകളുടെ സമയം പുനക്രമീകരിക്കുക, ഉള്ളിയേരി, നടുവണ്ണൂർ, പേരാമ്പ്ര ബസ് സ്റ്റാൻഡുകളിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, പഞ്ചിംഗ് ശാസ്ത്രീയമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ അംഗീകരിച്ചു. ഈ റൂട്ടിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നതിന് ഗതാഗത മന്ത്രിക്ക് നിവേദനം നൽകാനും തീരുമാനമായി.

നാല് ദിവസമായി കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി വച്ചിരിക്കുകയായിരുന്നു. യുവജന സംഘടനകളുടെ സമരത്തെ തുടർന്നായിരുന്നു സർവ്വീസ് നിർത്തിയത്. നിലവിൽ അനുവദിച്ച സമയത്തിന് ബസുകൾക്ക് ഓടിയെത്താനാകുന്നില്ലെന്നും സമയം വർധിപ്പിക്കണമെന്നുമുള്ള ബസ് ജീവനക്കാരുടെ ആവശ്യവും യോഗത്തിൽ അംഗീകരിച്ചു. 12 മിനിട്ട് സമയം വർധിപ്പിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി