അത്യോടി ആയുർവേദ ഡിസ്പെൻസറിക്ക് വേണം അടിയന്തര ചികിത്സ




🖊️ജോൺസൺ പൂകമല

കൂരാച്ചുണ്ട് : മലയോര ഗ്രാമമായ കൂരാച്ചുണ്ടിലെ നൂറുകണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്ന അത്യോടി സർക്കാർ ആയുർവേദ ഡിസ്പെൻസറിയ്ക്കായി നിർ മാണമാരംഭിച്ച കെട്ടിടം പൂർത്തീ കരിക്കാത്തതിനാൽ രോഗികളും ജീവനക്കാരും ദുരിതത്തിൽ കി ടത്തി ചികിത്സാ ആവശ്യങ്ങൾ ക്കായി രണ്ടുവർഷം മുമ്പാണ് കെട്ടിട നിർമാണ പ്രവൃത്തി ആ രംഭിച്ചത്. ഭിത്തി കെട്ടി മേൽക്കൂര വാർത്തതല്ലാതെ കിടത്തിചികി ത്സ ആരംഭിക്കാനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരി ച്ചിട്ടില്ല. 2020-21ൽ പുരുഷൻ കട ലുണ്ടി എംഎൽഎയുടെ ആ സ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുപത് ബെഡുകളു ള്ള കെട്ടിട നിർമാണം ആരംഭിച്ച ത്. വയറിംഗ്, പ്ലംബിംഗ് തുടങ്ങി യ പ്രവൃത്തികളാണിനി പൂർത്തീ കരിക്കാനുള്ളത്.

കിടത്തി ചികിത്സ തുടങ്ങണ മെങ്കിൽ ഇവിടെ എട്ട് ജീവനക്കാ രെയെങ്കിലും നിയമിക്കണം. നി ലവിൽ ഡിസ്പെൻസറിയിൽ ആറ് ജീവനക്കാരാണുള്ളത്. ദി നംപ്രതി നൂറോളം പേരാണ് ഇവി ടെ ചികിത്സ തേടിയെത്തുന്നത്. വിവിധ ആദിവാസി ഉന്നതികളി ലുള്ള നിരവധി കുടുംബങ്ങളും ചികിത്സക്കായി ഇവിടെ എത്തു ന്നുണ്ടെങ്കിലും വിദഗ്‌ധ ചികിത്സ കൾക്കായി കിലോമീറ്ററുകൾ യാ ത്ര ചെയ്‌ത്‌ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.

പഞ്ചായത്ത് വിട്ടുനൽകിയ 27 സെൻ്റ് ഭൂമിയിൽ പ്രവർത്തിക്കു ന്ന അത്യോടി സർക്കാർ ആയു

വേദ ഡിസ്പെൻസറി അസൗക ര്യങ്ങൾ മൂലം വീർപ്പുമുട്ടുന്ന സാ ഹചര്യത്തിൽ പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കാനായി പഞ്ചായത്ത് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം സമർപ്പി ച്ചിട്ടുണ്ടെങ്കിലും ഇതിന്റെ തുടർ നടപടികൾ വൈകുകയാണ്. ജി ല്ലയിൽ തന്നെ ഏറ്റവും പഴക്കമു ള്ള ആയുർവേദ ഡിസ്പെൻസറി യാണ് കൂരാച്ചുണ്ട് പഞ്ചായത്തി ലെ അന്താടി ഗവ ഡിസ്പെൻ സറി

അമ്പത് വർഷങ്ങൾ പിന്നിട്ട ഡിസ്പെൻസറി കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് പ്രവർ ത്തിക്കുന്നത്. കൂരാച്ചുണ്ടിലെ യും സമീപ പ്രദേശങ്ങളായ കോ ട്ടൂർ, കായണ്ണ, ചക്കിട്ടപാറ പ്രദേ ശങ്ങളിലെയും നിരവധി രോഗി കൾ ഇവിടെ ചികിത്സ തേടിയെ ത്തുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി