കൂരാച്ചുണ്ടിൽ വീടിനുള്ളിൽ കുരങ്ങ്: കൗതുകം, ആശങ്ക



🖊️നിസാം കക്കയം 

കൂരാച്ചുണ്ട് :   കല്ലാനോട് കുര്യൻ ചെമ്പനാനിയുടെ   വീടിനുള്ളിൽ കയറിക്കൂടിയ കുരങ്ങ് കൗതുകകാഴ്ചയായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണി യോടെയാണ് കുരങ്ങിനെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്ന ത്. വീടിന്റെ അടുക്കള ഭാഗത്ത് പാകംചെയ്യാനായി വെച്ച കപ്പ കഴിക്കുന്ന കുരങ്ങിനെയാണ് വീട്ടുകാർ കാണുന്നത്. ശബ്ദ മുണ്ടാക്കിയിട്ടും പോകാതെ ആവശ്യത്തിന് കപ്പ അകത്താ ക്കിയശേഷമാണ് കുരങ്ങ് പിൻവാങ്ങിയത് .

(കല്ലാനോട് കുര്യൻ ചെമ്പനാനിയുടെ വീട്ടിൽ കയറിയ കുരങ്ങ് കപ്പതിന്നുന്നു)


വനാതിർത്തിയിലും വനാ തിർത്തിയോട് ചേർന്ന കൃഷി യിടങ്ങളിലും മുൻപ് ഇറങ്ങി യിരുന്ന കുരങ്ങുകൾ അങ്ങാ ടികളിലും ജനവാസമേഖലയി ലും എത്താൻ തുടങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. കഴിഞ്ഞമാസം കൂരാച്ചുണ്ട് അങ്ങാടിയിലും സമീപത്തും രാവിലെ കുരങ്ങിന്റെ സാന്നി ധ്യമുണ്ടായിരുന്നു. ഇതുവരെ സാന്നിധ്യമില്ലാത്ത മേഖലക ളിൽക്കൂടി കുരങ്ങിന്റെ ശല്യമു ണ്ടാവാൻ തുടങ്ങിയത് വന്യമൃഗ ശല്യം കാരണം പൊറുതിമുട്ടു ന്ന ജനങ്ങളുടെ ആശങ്ക വർധി പ്പിക്കുകയാണ്. കുരങ്ങുകളെ പിടികൂടാൻ വനംവകുപ്പ് അധി കൃതർ അടിയന്തര നടപടി സ്വീ കരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി