ബാറിൽ 'ടച്ചിങ്സ് നൽകിയില്ല; ജീവനക്കാരനെ പുറത്ത് കാത്തിരുന്ന് കുത്തിക്കൊന്നു


         കൊല്ലപ്പെട്ട ഹേമചന്ദ്രൻ

പ്രതിയായ യുവാവ് അറസ്‌റ്റിൽ

      അറസ്റ്റ‌ിലായ സിജോ ജോൺ


 തൃശൂർ :  ദേശീയ പാത സിഗ്നൽ ജംക്‌ഷനിലെ മേയ്ഫെയർ ബാറിൽ മദ്യപി ക്കാനെത്തിയ യുവാവ് ടച്ചിങ്സ്: (മദ്യത്തോടൊപ്പം സൗജന്യമായി  നൽകുന്ന ആഹാരസാധന ങ്ങൾ) ആവശ്യപ്പെട്ടപ്പോൾ നൽ കാത്തതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരനെ കുത്തിക്കൊ ന്നു.

എരുമപ്പെട്ടി നെല്ലുവായ് മുരി ങ്ങത്തേരി സാന്ദ്രാ നിവാസിൽ ഹേമചന്ദ്രനാണ് (64) കൊല്ലപ്പെ ട്ടത്. പ്രതി അളഗപ്പനഗർ സ്വദേ ശി ആലുക്ക വീട്ടിൽ സിജോ ജോണിനെ (40) മണിക്കൂറുകൾ ക്കകം പൊലീസ് അറസ്‌റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 11.40നായിരുന്നു സംഭവം.

പൊലീസ് പറയുന്നതിങ്ങനെ:

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് പ്രതി സിജോ ജോൺ ബാറിൽ മദ്യപിക്കാനെത്തി. തുടരെ ടച്ചി ങ്സ് ചോദിച്ചതോടെ ബാർ ജീ വനക്കാരുമായി തർക്കമുണ്ടായി. അച്ചാറും ചിക്കൻ പാർട്സും സി ജോ ജോൺ വാങ്ങിയത് 8 തവ ണയായിരുന്നു.

9-ാം തവണ ചോദിച്ചപ്പോഴാ ണ് ജീവനക്കാർ നിരസിച്ചത്. കൊല്ലപ്പെട്ട ഹേമചന്ദ്രൻ ബാറി ന്റെ കൗണ്ടറിൽ ഉണ്ടായിരുന്നെ ങ്കിലും തർക്കത്തിൽ ഇടപെട്ടിരു ന്നില്ല.

സംഭവത്തിനുശേഷം തിരിച്ചു പോയെങ്കിലും ഏതെങ്കിലും ഒരു ജീവനക്കാരനെ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ സിജോ രാത്രിയിൽ ബാർ പരിസരത്തെ ത്തി. ജീവനക്കാരിൽ ആരെങ്കി ലും പുറത്തിറങ്ങുന്നത് കാത്തിരുന്നു. രാത്രി 11ന് ബാർ അടച്ച ശേഷം പുറത്ത് തട്ടുകടയിൽ പോയി ചായ കുടിച്ച് ബാറിലേ ക്കു തന്നെ തിരിച്ചുപോവുകയാ യിരുന്നു ഹേമചന്ദ്രൻ.

ഗേറ്റ് അടയ്ക്കുന്നതിനിടെ ഹേമചന്ദ്രനോട് 'ബാറിലെ ജീവ നക്കാരനാണോ'യെന്ന് സമീപ ത്ത് കാത്തുനിന്ന സിജോ ചോ ദിച്ചു. അതേ എന്നു പറഞ്ഞതോ ടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയ ശേഷം ഓടിക്കളഞ്ഞു. :

ഗുരുതരമായി പരുക്കേറ്റ ഹേമചന്ദ്രനെ മറ്റു ജീവനക്കാർ പുതു ക്കാട് താലൂക്ക് ആശുപത്രിയി ലും പിന്നീട് തൃശൂരിലെ സ്വകാ ര്യ ആശുപ്രതിയിലും പ്രവേശി പ്പിച്ചെങ്കിലും മരിച്ചു.

സംഭവമറിഞ്ഞയുടൻ പൊലീ സ് സിസിടിവി ദൃശ്യങ്ങൾ പരി ശോധിച്ച് പ്രതിയെ തിരിച്ചറി ഞ്ഞു. പുലർച്ചയോടെ വീട്ടിൽ നിന്നു പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റി മാൻഡ് ചെയ്തു.

എറണാകുളത്ത് പലയിടത്താ യി സെക്യൂരിറ്റി ജോലി നോക്കി യിരുന്ന സിജോ കുറച്ചുനാളായി ജോലിക്ക് പോയിരുന്നില്ല.

പത്തനംതിട്ട റാന്നി സ്വദേശി യായ ഹേമചന്ദ്രൻ കഴിഞ്ഞ തി ങ്കളാഴ്ചയാണ് വീട്ടിൽ നിന്ന് പോയത്.

സംസ്കാരം  ഷൊർണൂർ ശാന്തി തീര ത്ത്. ഭാര്യ: പുഷ്‌പ. മകൾ: സാന്ദ്ര. മരുമകൻ: മനീഷ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി