കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സമരം പിൻവലിച്ചു
പേരാമ്പ്ര: ആർഡിഒ യുടെയും തഹസിൽദാരുടെയും വടകര ആർടിഒ, പേരാമ്പ്ര ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സർവകക്ഷി ചർച്ചയിൽ യൂത്ത് കോൺഗ്രസും യുഡിഎഫും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനാൽ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സമരം പിൻവലിച്ചതായി ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ്, പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി എന്നിവർ അറിയിച്ചു.
വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നാല് ദിവസമായി തുടരുന്ന സമരം പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ആർഡിഒ യുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെയും അധികാരികളുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ യൂത്ത് കോൺഗ്രസ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു.
സമര വിജയത്തിന് പിന്തുണ നൽകിയ മുഴുവൻ പൊതുജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേരാമ്പ്രയിൽ പ്രകടനം നടത്തി.
നിയോജകമണ്ഡലം പ്രസിഡൻ്റ് സായൂജ് അമ്പലക്കണ്ടി, സംസ്ഥാന ജനറൽ സെക്രട്ടറി ജസ്മിന മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്, കെഎസ്യു ജില്ലാ വൈസ് പ്രസിഡൻ്റ് എസ് അബിമന്യു, നിധിൻ വിളയാട്ടൂർ, കെ.കെ അനുരാഗ്, അശ്വിൻ ദേവ് കൂത്താളി, റിഞ്ചു രാജ്, അമിത് എടാണി, സജീർ പന്നിമുക്ക്, അശ്വിൻ ശശി, ഹർഷിന മേപ്പയൂർ, അസ്ലം എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment