കൂരാച്ചുണ്ട് ചാലിടം ഭാഗത്ത് കളവ് തുടർക്കഥയാവുന്നു
കൂരാച്ചുണ്ട്: രണ്ടാഴ്ച്ചക്കുള്ളിൽ രണ്ട് വട്ടമാണ് ചാലിടത്ത് കളവ് നടക്കുന്നത്. ആദ്യം കളവ് നടന്നത് ഒരു കടയിലാണെങ്കിൽ, രണ്ടാമത് ഒരു വീട്ടിലാണ്.
ആദ്യ കളവ് നടന്ന കടയുടെ ഉടമ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും അന്വേഷണത്തിൻ്റെ പ്രാഥമികഘട്ടംപ്പോലും പൂർത്തിയാക്കാൻ പോലീസിന് കഴിയാത്തതാണ് രണ്ടാമത്തെ കളവിന് സാഹചര്യം ഒരുക്കിയത്.
കളവ് നടന്നതിന് കേസെടുത്തത് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. കള്ളനെ തെളിവ് സഹിതം പിടികൂടുന്നതോടെയാണ് പ്രശ്നത്തിന് പരിഹാരം ആവുകയുള്ളു. കള്ളനെ തെളിവ് സഹിതം പിടികൂടേണ്ട ഉത്തരവാദിത്വം പോലീസിനാണ്.
കളവ് നടന്ന സ്ഥലത്ത് ആദ്യം ചെയ്യേണ്ടത് ഫിംഗർ പ്രിൻ്റ് എക്സ്പേർട്ടിൻ്റെ സഹായത്തോടെ തെളിവ് ശേഖരിക്കുക എന്നതാണ്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച്ചയായിട്ടും മോഷണം നടന്ന കടയിൽ ഫിംഗർ പ്രിൻ്റ് എക്സ്പേർട്ടിൻ്റെ സഹായത്തോടെ തെളിവ് ശേഖരിക്കാൻ നമ്മുടെ പോലീസിന് കഴിഞ്ഞിട്ടില്ലായെന്നത് പ്രതിഷേധാർഹമാണ്.
ഇത് ഈ സിസ്റ്റത്തിൻ്റെ മൊത്തം പരാജയമാണോ? അതോ പോലീസിൻ്റെ മാത്രമൊ ?
അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ
വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ സജീവമായ ഒരു വിധവയുടെ കടയിലാണ് ആദ്യം മോഷണം നടന്നത്. പ്രതികളെ കണ്ടെത്താൻ പോലീസ് യാതൊന്നും ചെയ്യാതിരിക്കുമ്പോൾ , ഇത്രയും സംഘടിത സംഘടനയുടെ നേതൃത്വം ഉറക്കം നടിക്കുന്നത് ശരിയല്ല. കടയുടമയായ സ്ത്രീയോട് സംസാരിച്ചതിൽ എടുത്തിരിക്കുന്ന കേസിൻ്റെ FIR കോപ്പി പോലും ലഭിച്ചില്ലാ എന്നാണ് അറിയാൻ കഴിഞ്ഞത്. കടയുടമക്ക് നിയമത്തിൽ അറിവില്ലായിരിക്കാം, പക്ഷെ സംഘടന ഭാരവാഹികൾക്ക് അറിവ് ഉണ്ടായിരിക്കണം. സംഘടന സംവിദാനത്തിൽ നിങ്ങൾ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.

Comments
Post a Comment