ദേശീയ പണിമുടക്ക്; കൂരാച്ചുണ്ട്, ചക്കിട്ടപാറ
കൂരാച്ചുണ്ട്/ ചക്കിട്ടപാറ: പണിമുടക്കിൽ മലയോര മേഖലയിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിൽ പൊതുഗതാഗതം പൂർണമായും മുടങ്ങി. ഇരുചക്ര വാഹനങ്ങൾ സർവീസ് നടത്തി. കടകൾ പൂർ ണമായും അടഞ്ഞുകിടന്നു. മിക്ക സ്കൂളുകളിലും അധ്യാപകർ ഹാ ജരായി. പോസ്‌റ്റ് ഓഫിസുകൾ പ്രവർത്തിച്ചു. കൂരാച്ചുണ്ടിലെ മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ബാ ങ്കുകൾ എന്നിവ തുറന്നില്ല. കക്ക യം കെഎസ്ഇബി ഓഫിസ് തുറ ന്നു പ്രവർത്തിച്ചു.
പെരുവണ്ണാമു ഴി കൃഷി വിജ്ഞാന കേന്ദ്രം, കു ത്താളി ജില്ലാ കൃഷി ഫാം, പെരു വണ്ണാമുഴി റേഞ്ച് ഫോറസ്റ്റ‌് ഓഫിസ് എന്നിവ തുറന്നിരുന്നു.
ചക്കിട്ടപാറയിൽ കടകൾ പൂർണ മായും അടഞ്ഞുകിടന്നു.
പണിമുടക്ക് അനുകൂലികൾ കൂരാച്ചുണ്ടിൽ പ്രകടനം നടത്തി. കെ.ജി.അരുൺ, കുഞ്ഞമ്മദ് കൂ രാച്ചുണ്ട്, സുഗുണൻ കറ്റോടി, കെ.എ.ശ്രീജൻ എ.സി.ഗോപി എന്നിവർ നേതൃത്വം നൽകി.
ചക്കിട്ടപാറയിൽ സംയുക്ത യുണിയൻ പ്രകടനം നടത്തി. കെ.ഹനീഫ, എ.ജി. രാജൻ, പി.പി .വിശ്വൻ, വി.വി.കുഞ്ഞിക്കണ്ണൻ, വി.പി.വിപിൻദാസ്, ശ്രീധരൻ പെരുവണ്ണാമുഴി, സുഭാഷ് ചാമ ക്കാല, കെ.ഡി.ഷാജു, ടി.കെ.സ ബിൻ എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment