കനത്ത മഴ ; കക്കയം ഡാമിൽ റെഡ് അലർട്ട്.
കക്കയം: കക്കയം ഡാമിലും, വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച് ജലനിരപ്പ് 757.60 മീറ്റർ ആയി ഉയർന്നതിനാലും ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഏതു സമയത്തും ഷട്ടർ തുറക്കുന്നതിനാൽ
കുറ്റ്യാടി പുഴക്കരകളിലും പെരുവണ്ണാമൂഴി റിസോർവോയർ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ നിർദേശം നൽകി. നീരൊഴുക്ക് കൂടുന്നതിനനുസരിച്ച് ഷട്ടറുകൾ ഘട്ടംഘട്ടമായി കൂടുതൽ ഉയർത്തിയേക്കും.
അതിനാൽ കുറ്റ്യാടി പുഴയിലെയും പെരുവണ്ണാമൂഴി റിസോർവോയറിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.

Comments
Post a Comment