ബാലുശ്ശേരി; അപകടത്തിൽ മരിച്ച പിതാവിന് മകൾ എഴുതിയ കത്ത് വൈറൽ
ബാലുശ്ശേരി: സ്വർഗത്തിലുള്ള പിതാവിന് ഏഴാം ക്ലാസ് വിദ്യാർഥിയായ മകൾ എഴുതിയ കത്ത് വൈറലായി. മരിച്ചു പോയ അച്ഛന് ശ്രീമോൾ എഴുതിയ കത്ത് വായിച്ച് എന്റെ കണ്ണ് നിറഞ്ഞു, ഓർമ കൾക്ക് മരണമില്ലെന്നും പ്രിയ പ്പെട്ടവരുടെ സ്നേഹം എപ്പോ ഴും നമ്മളോടൊപ്പം ഉണ്ടാകുമെ ന്നും വിദ്യാർഥിയുടെ കത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച് മന്ത്രി വി.ശിവൻകുട്ടി കുറിച്ചു.
പനങ്ങാട് നോർത്ത് എയുപി സ്‌കൂളിൽ വിദ്യാരംഗം നട ത്തിയ കത്തെഴുത്ത് മത്സരത്തി ലാണു ഇനി ഒരിക്കലും തിരിച്ചു വരാത്ത അച്ഛനു വേണ്ടി ഈ മകൾ വേദനയോടെ സ്വർ ഗത്തിലേക്ക് എഴുതിയത് 'അച്ഛൻ സ്വർഗത്തിലാണെ ന്നു ഞാൻ വിശ്വസിക്കുന്നു, അച്‌ഛന് സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. അച്ഛൻ എന്നാ ണു തിരിച്ചു വരിക? ആ ദിവസ ത്തിനായി ഞാൻ കാത്തിരിക്കു ന്നു, അച്ഛന് അവിടെ കൂട്ടു കാർ ഉണ്ടാകുമല്ലോ, അച്ഛൻ ഇല്ലാത്തതു കൊണ്ട് ഞങ്ങൾ ക്കാർക്കും ഇവിടെ സുഖമില്ല.... :
എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ അച്ഛനെ കാണും, ഞാൻ നന്നായി പഠിക്കുന്നുണ്ട്, : പിന്നെ അമ്മ ഞങ്ങളെ നന്നാ യി നോക്കുന്നുണ്ട്. അച്ഛന് ഒരായിരം ഉമ്മ, ബാക്കി വിശേഷം പിന്നെ എഴുതാം' തന്റെ നോവുകളും സ്നേഹവും പകർ ന്നു കത്ത് അവസാനിക്കുന്നു.
2024 ഏപ്രിൽ 10ന് ബൈക്ക പകടത്തിലാണ് ശ്രീനന്ദയുടെ പിതാവ് പനങ്ങാട് നോർത്ത് നെരവത്ത് മീത്തൽ ബൈജു മരിച്ചത്. ബൈജു മികച്ച പാട്ടു കാരനായിരുന്നു. ശ്രീനന്ദയുടെ അമ്മ ചെറിയ ജോലി ചെയ്താ ണ് കുടുംബത്തെ നോക്കുന്ന ത്. വായിക്കുന്നവരുടെ കണ്ണിൽ നനവു പടർത്തുന്ന ഈ കത്ത് മത്സരത്തിൽ ഒന്നാം സ്‌ഥാന വും നേടി.

Comments
Post a Comment