ചെമ്പനോടയിൽ മലവെള്ളപ്പാച്ചിലിൽ മുളപ്പാലം ഒലിച്ചുപോയി




ചക്കിട്ടപാറ : ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തറബിക്കുന്നേൽപടി മുളപ്പാലം മലവെ ള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ചെമ്പനോട കടന്തറ പുഴയിൽ വെള്ളം ഉയർന്നതോടെ പറമ്പു കാട്ടിൽപടി മേഖലയിൽ കൃഷി ഭൂമി നശിച്ചു. പറമ്പുകാട്ടിൽ ബേബി, ജയിംസ് എന്നിവരുടെ ഭൂമിയിലെ തെങ്ങ് ഉൾപ്പെടെ തകർന്നു. പുഴയോരം ഇടിയുന്ന ത് അമ്മ്യാമണ്ണ് - വണ്ണാത്തിച്ചറ റോഡിനും അപകട ഭീഷണിയാ കുന്നുണ്ട്. പുഴയോരം തകർന്ന് റോഡിന്റെ 15 മീറ്ററോളം ദൂരത്തി ലാണ് പുഴ ഇപ്പോൾ ഒഴുകുന്നത്. മെംബർ കെ.എ.ജോസുകുട്ടി സ്‌ഥലം സന്ദർശിച്ചു.

മൂന്നാം വാർഡിലെ വലിയകൊ ല്ലി താന്നിക്കപ്പാറ ബിജുവിന്റെ വീടിന്റെ പിൻവശത്തെ മണ്ണും മരവും വീടിനു മേൽ വീണ് നാശന ഷ്ടം സംഭവിച്ചു.

🖊️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി