ചക്കിട്ടപാറ സ്വദേശി നിലമ്പൂരിലെ ഹോട്ടലിൽ നിന്നു വീണ് മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം വേണം: സിപിഎം
ചക്കിട്ടപാറ: ജൂൺ 22 ന് നിലമ്പൂരി
ലെ സ്വകാര്യ ഹോട്ടലിൽ നാലാം നിലയിൽ നിന്നും വീണു യുവാ വ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി യഥാർഥ വസ്‌തുതകൾ പുറത്തു കൊണ്ടു വരണമെന്നു സിപിഎം ചക്കിട്ടപാറ ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ചക്കിട്ടപാ റ പിള്ള പെരുവണ്ണ സ്വദേശി വ ലിയ വളപ്പിൽ അജയ്കുമാർ (22) ആണ് മരിച്ചത്. ഹിമവൽ ഭദ്രാനന്ദ എന്ന തോക്കു സ്വാമിയുടെ റൂമിൽ നിന്നാണ് യുവാവ് അപകട ത്തിൽ പെട്ടത്. മൈസൂരിൽ ബി രുദ വിദ്യാർഥിയായ അജയ്കുമാർ എങ്ങനെ നിലമ്പൂരിൽ എത്തി യെന്നും ലഹരി മാഫിയക്ക് ഈ മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെ ന്നും വ്യക്തമാവേണ്ടതുണ്ട്. സി പിഎം ചക്കിട്ടപാറ ലോക്കൽ ക മ്മിറ്റി സെക്രട്ടറി എ.ജി. ഭാസ്കര ൻ അധ്യക്ഷത വഹിച്ചു

Comments
Post a Comment