അബിനും ആത്മികയ്ക്കും ഇന്നുമുതൽ വിദ്യാവാഹിനി വാഹനത്തിൽ സ്കൂളിൽ പോകാം
കളക്ടർ നിർദേശം നൽകി
വിലങ്ങാട്: വിദ്യാവാഹിനി പദ്ധ തിപ്രകാരമുള്ള വാഹനത്തിൽ സ്കൂൾ യാത്ര നിഷേധിക്കപ്പെട്ട തോടെ പഠനം മുടങ്ങിയ കോള യാട് പെരുവ പറക്കാട് ഉന്നതി യിലെ അബിനും ആത്മികയ്ക്കും സന്തോഷവാർത്ത. വെള്ളിയാ ഴ്ചമുതൽ ഇവർക്കും വിദ്യാവാഹി നി ജീപ്പിൽക്കയറാം. ഇവരെ ജീ പ്പിൽ കയറ്റണമെന്ന നിർദേശം പട്ടികവർഗവകുപ്പുവഴി കോഴി ക്കോട് കളക്ടർ വിലങ്ങാട് സെ യ്ന്റ് ജോർജ് ഹൈസ്കൂൾ പ്ര ധാനാധ്യാപികയ്ക്ക് നൽകി. ഈ വിവരം അബിന്റെയും ആത്മി കയുടെയും പിതാവ് ബിനുവി നും വ്യാഴാഴ്ച വൈകീട്ടോടെ ലഭി ച്ചു. കഴിഞ്ഞ ദിവസം പത്രങ്ങൾ ഇതുസംബന്ധിച്ച് വാർത്ത നൽ കിയിരുന്നു.
ബിനു വനംവകുപ്പിൽ വാച്ചറായതിൻ്റെ പേരിലാണ് വിദ്യാവാഹി നി ജീപ്പുവഴിയുള്ള കുട്ടികളുടെ യാത്ര മുടങ്ങിയത്. സർക്കാർജീ വനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് വ്യവസ്ഥയുണ്ട്. സ്കൂളിലേക്ക് മറ്റ് യാത്രാമാർഗങ്ങ ളില്ലാത്ത ബിനുവിന്റെ മക്കളുടെ പഠനം ഇതോടെ മുടങ്ങി. യാത്ര നിഷേധിക്കുമ്പോൾ മറ്റ് യാത്രാ സൗകര്യങ്ങൾ ഉണ്ടോയെന്ന് പരി ഗണിക്കാത്തത് കടുത്തവിമർശന ത്തിന് വഴിവെച്ചിരുന്നു

Comments
Post a Comment