പേരാമ്പ്രയിൽ ബസ് - ബൈക്ക് കൂട്ടിയിടി: യുവാവിന് ഗുരുതര പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര ചിലമ്പ വളവിൽ ബസ്-ബൈക്ക് കൂട്ടിയിടിയുണ്ടായി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
വടകരയിൽ നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന ബസ്സും പേരാമ്പ്ര ഭാഗത്ത് നിന്നും മേപ്പയൂരിലേക്കു പോകുകയായിരുന്ന ബൈക്കും തമ്മിലായിരുന്നു കൂട്ടിയിടി. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ഉടൻ പേരാമ്പ്രയിലെ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പേരാമ്പ്ര പോലീസ് എത്തി പരിശോധന നടത്തി

Comments
Post a Comment