കൂരാച്ചുണ്ട് ചാലിടത്ത് മോഷണം




കൂരാച്ചുണ്ട് :  ചാലിടത്ത് താമസിക്കുന്ന കൈതകുളങ്ങര കുഞ്ഞമ്മതിൻ്റെ വീട്ടിലാണ് കള്ളൻ കയറിയത് . കള്ളൻ എല്ലായിടത്തും വിലപിടിപ്പുള്ള വസ്തുക്കൾ തിരെഞ്ഞങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല. 

നിരാശനായിരിക്കുമ്പോഴാണ് കള്ളൻ  കുടം‌പുളി   കണ്ടത് . 

' അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് കുടം‌പുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് ' എന്ന ഹിറ്റ് പാട്ടിൻ്റെ    വരികളാണ് മോഷ്ട്ടാവിൻ്റെ മനസ്സിൽ തത്തികളിച്ചത്  . കിട്ടിയ  കുടം‌പുളിയുമായി കള്ളൻ സ്ഥലം വിട്ടു.
 
കൈതകുളങ്ങര കുഞ്ഞമ്മതിൻ്റെ വീട്ടിൽ നിന്ന് 20 കിലോയോളം തൂക്കം വരുന്ന കുടം‌പുളിയാണ് കളവ് പോയത്

കഴിഞ്ഞ ദിവസം ചാലിടത്ത് കടയുടെ മേൽക്കൂര പൊളിച്ചു കള്ളൻ കയറി മോഷണം നടത്തിയിരുന്നു.
15000 രൂപയും 50 പാക്കറ്റ് സിഗരറ്റുമാണു കള്ളൻ മോഷ്ടിച്ചത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി