അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കൂരാച്ചുണ്ട് ഗവ. ഹോമിയോ ഡിസ്പെൻസറി



🖊️ജോബി മാത്യു 

കൂരാച്ചുണ്ട്: മലയോരത്തെ പ്രധാന ഹോമിയോ ഡിസ്പെൻസ റിയെ അധികൃതർ അവഗണിക്കു ന്നു. 2009ൽ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഡിസ് പെൻസറി 2010ൽ ആണ് അ ത്യോടിയിൽ വയോജനങ്ങൾക്കാ യി നിർമിച്ച പഞ്ചായത്ത് ഭൂമിയി ലെ കെട്ടിടത്തിലേക്കു മാറ്റിയത്.

ഡിസ്പെൻസറി കെട്ടിടത്തിന്റെ കോൺക്രീറ്റ് ചോരുന്നുണ്ട്. മേൽ കൂരയിൽ മുൻഭാഗത്ത് സ്ഥാപി ച്ചു ഷീറ്റും കാലപ്പഴക്കത്തിൽ നശി ച്ച് ചോരുന്നതിനാൽ രോഗികൾ ഇരിക്കുന്ന ഭാഗം മഴ പെയ്താൽ വെള്ളത്തിലാകും. ജനലുകളുടെ ചില്ലുകളും തകർന്നതോടെ കാ റ്റിൽ വെള്ളം മുറിയിൽ വീഴും.

കെട്ടിടത്തിനോട് ചേർന്നുള്ള ശുചിമുറിയും ശോച്യാവസ്ഥയി ലാണ്. മുൻവശത്തെ ഗ്രിൽ തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. സ്ഥാ പനത്തിൻ്റെ മുൻപിൽ മഴയത്ത് വെള്ളക്കെട്ടാകും.

വൈദ്യുതി നിലച്ചാൽ ഡി സ്പെൻസറി ഇരുട്ടിലാകുന്നത് പതിവാണ്. ഇൻവെർട്ടർ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും നിലവിലെ കെട്ടിടത്തിൽ റീവയറിങ് ചെയ്യാൻ കഴിയാത്തതും പ്രശ്ന മായി.

കെട്ടിടത്തിന് 20 വർഷത്തോളം പഴക്കമുള്ളതിനാൽ അടിയന്തര

മായി മെയ്ന്റനൻസ് പ്രവൃത്തി നടത്താനും കഴിയുന്നില്ല. പഞ്ചാ യത്തിന്റെ എൻജിനീയറിങ് വിഭാ ഗം ഈ കെട്ടിടത്തിൽ മെയ്ന്റനൻ സ് പ്രവൃത്തി ചെയ്യാൻ സാധിക്കി ല്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദി വസേന അറുപതോളംപേർ എത്തുന്ന മലയോരത്തെ പ്രധാന ഡിസ്‌പൻസറിയാണിത്.

പരിശോധന മുറി, ഫാർമസി, സ്‌റ്റോർ, ഫീഡിങ് റൂം, റാംപ് ഉൾ പ്പെടെയുള്ള സൗകര്യക്കുറവാണു കെട്ടിടത്തിന്റെ പ്രധാനപ്പെട്ട പോ രായ്മ‌. ഒരു ഡോക്ടറും ഒരു അറ്റ ൻഡറുമാണു ഇപ്പോഴുള്ളത്. പു തിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ, എംപി, എംഎൽഎ എന്നിവരോട് ആവശ്യപ്പെട്ടിട്ടു ണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി