ആറ് കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാൻ ഭൂമി നൽകി അധ്യാപിക
കോഴിക്കോട്: സ്വന്തമായി അടച്ചുറപ്പുള്ള കിടപ്പാടമെന്ന സ്വപ്നം പൂർത്തീകരിക്കാ ൻ ആറ് കുടുംബങ്ങൾക്ക് പതിനെട്ടര സെ ന്റ് ഭൂമി സൗജന്യമായി നൽകി അധ്യാപി ക കീഴരിയൂർ നമ്പ്രത്തുകര പ്രശാന്തിയി ൽ രാധ.
വീട് വെക്കാനുള്ള ഭൂമി ലഭ്യമാക്കാൻ ലൈഫ് പദ്ധതിയുടെ ഭാഗമായി സർക്കാ ർ ആവിഷ്കരിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ ഭാഗമായാണ് ഭൂമിദാനം. ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണ
റായി വിജയന്റെ പരസ്യം പത്രത്തിൽ ക ണ്ടാണ് സ്ഥലം വിട്ടുനൽകാൻ ടീച്ചർ തീ രുമാനിച്ചത്. തനിക്കിത് എങ്ങനെയെങ്കി ലും കളയാനുള്ള ഭൂമിയല്ല, പാവങ്ങൾക്ക് കിട്ടണം. ഇതിനായി വെറുതെ ഭൂമി നൽ കുകയല്ല, വിശദമായി അന്വേഷിച്ച് കാര്യ ങ്ങൾ മനസ്സിലാക്കിയ ശേഷമാണ് ലൈ ഫ് മിഷന് ഭൂമി നൽകാൻ സ്വമേധയാ തീ രുമാനമെടുത്തത്, റിട്ട. അധ്യാപികയായ രാധ പറയുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണയും ഇതിനുണ്ട്.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന് അതിദരിദ്രർ, മൂന്ന് ലൈഫ് ഗുണ ഭോക്താക്കൾ എന്നിവർക്കാണ് ഇതോടെ സ്വന്തമായി ഭൂമിയായത്. എട്ടാം വാർഡി ൽ മതിലകത്താണ് ഭൂമി. 28ന് പറപ്പാറ ക മ്യൂണിസ്റ്റ് ഹാളിന് സമീപം നടക്കുന്ന മെ റ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ഉദ്ഘാടന ചടങ്ങിൽ ഗുണഭോക്താക്കൾ ക്ക് ആധാരം കൈമാറുകയും രാധ ടീച്ച റെ മന്ത്രി എം.ബി. രാജേഷ് ആദരിക്കുക യും ചെയ്യും.

Comments
Post a Comment