കൂരാച്ചുണ്ടിലെ സ്‌കൂളുകൾക്കു മുന്നിൽ കാൽനടയാത്ര സാഹസികം
റോഡ് കടക്കാൻ നല്ലനേരം നോക്കണം
സീബ്രാലൈനില്ല പോലീസുമില്ല
🖊️നിസാം കക്കയം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലെ പ്രധാന പാത കളിലൊന്നും സീബ്രാലൈനു കൾ ഇല്ലാത്തത് കാൽനടയാത്ര ക്കാരെ പ്രയാസത്തിലാക്കുന്നു. പരിസരത്തെ സ്കൂളുകൾക്ക് മു ന്നിൽ സീബ്രാവരകൾ ഇല്ലാ ത്തത് ഏറെ ബുദ്ധിമുട്ടുണ്ടാ ക്കുന്നുവെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്.
കൂരാച്ചുണ്ടിലെ പ്രധാന പ്പെട്ട വിദ്യാഭ്യാസ സ്ഥാപന ങ്ങളെല്ലാം അങ്ങാടിയിലെ തിരക്കുപിടിച്ച റോഡുകൾ ക്ക് സമീപത്താണ്. കൂരാച്ചു ണ്ട് സെയ്ന്റ് തോമസ് ഹൈ സ്കൂളിനും ഹയർസെക്കൻഡ റി സ്കൂളിനും മുന്നിൽ സീബ്രാ ലൈൻ ഇതുവരെ വന്നിട്ടില്ല. സെയ്ന്റ് തോമസ് യുപി സ്കൂളി നും എൽപി സ്കൂളിനും മുന്നിൽ അപകടസാധ്യത മുന്നിൽക്ക ണ്ട് പൊതുപ്രവർത്തകർ വരച്ച സീബ്രാലൈൻ മാഞ്ഞിട്ട് ഒരു വർഷത്തിലേറെയായി.
രാവിലെയും വൈകീട്ടും കുട്ടികൾ പാടുപെട്ടാണ് റോഡ് മു റിച്ചുകടക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസും രം ഗത്തുണ്ടാകാറില്ല. ചീറിപ്പായു ന്ന ചില വാഹനങ്ങൾ വിദ്യാ ലയങ്ങൾക്ക് മുന്നിൽ എത്തി യാൽപ്പോലും സ്പീഡ് കുറയ്ക്കാ നോ, നിർത്തിക്കൊടുക്കാനോ തയ്യാറാകാത്ത സ്ഥിതിയുമാ ണുള്ളത്.
കുറുകേ കടക്കാൻ റോ ഡിലേക്ക് പ്രവേശിക്കുന്നവർ അതിവേഗത്തിൽ പാഞ്ഞെ ത്തുന്ന വാഹനങ്ങൾകണ്ട് ഭയ ന്ന് തിരികെ ഓടേണ്ട ഗതികേ ടിലാണ്. പ്രദേശത്തെ വ്യാപാ
രികളാണ് പോലീസില്ലാത്ത ദി വസങ്ങളിൽ കുട്ടികളുടെ സം രക്ഷണത്തിന് എത്താറുള്ളത്.
പൊതുമരാമത്തുവകുപ്പ് ഇക്കാ ര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് രക്ഷി താക്കളുടെയും വിദ്യാർഥികളു ടെയും അഭ്യർഥന.

Comments
Post a Comment