വില കിട്ടുന്നില്ല; പന്നി ഫാം ഉടമകൾ പ്രതിസന്ധിയിൽ കർഷകർക്കു തുച്‌ഛവില കിട്ടുമ്പോഴും ഇറച്ചി വിൽപന ഉയർന്ന വിലയ്ക്ക്
ചക്കിട്ടപാറ: ഫാമുകളിൽ നിന്നു വ്യാപാരികൾ വാങ്ങുന്ന പന്നിക്ക് വില കുത്തനെ കുറഞ്ഞതോടെ പന്നി ഫാം ഉടമകളും കർഷകരും പ്രതിസന്ധിയിലായി. ഫാമുക ളിൽ പന്നിക്കു വില കുറഞ്ഞെങ്കിലും വ്യാപാരികൾ ഉയർന്ന വിലയ്ക്കു തന്നെ പന്നിയിറച്ചി വിൽ പന നടത്തുന്നതിനാൽ ജനങ്ങൾ ക്ക് ഗുണം ലഭിക്കുന്നുമില്ല.
ഒരു വർഷം മുൻപ് പന്നിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ കർണാ ടക, തമിഴ്‌നാട് സംസ്‌ഥാനങ്ങ
ളിൽ നിന്നു കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നത് സർക്കാർ നിരോധിച്ചിരുന്നു. ഈ സമയത്ത് ഫാം ഉടമകൾക്ക് കി ലോഗ്രാമിന് 220 രൂപ വരെ ലഭി ച്ചിരുന്നു. ഇപ്പോൾ മറ്റ് സംസ്ഥാ നങ്ങളിൽ നിന്നു പന്നികളെ കൊ ണ്ടുവരാൻ തുടങ്ങിയതോടെ ഫാ മുകളിൽ നിന്നു കിലോഗ്രാമിന് 150 രൂപ മുതൽ 160 വരെ വില യ്ക്കാണ് വ്യാപാരികൾ പന്നി വാ ങ്ങുന്നത്. ഉൽപാദനച്ചെലവ് വർ ധിച്ച സാഹചര്യത്തിൽ പന്നിഫാം കർഷകർക്ക് കൃഷി നഷ്ട മാകുന്ന സ്ഥിതിയാണ്.
ഫാമുകളിൽ വില 220 രൂപയാ യി ഉയർന്നപ്പോൾ വില വർധിപ്പി ച്ച് കിലോഗ്രാമിന് 360 രൂപയ്ക്കാ ണ് വ്യാപാരികൾ ഇറച്ചി വിൽ പന നടത്തിയിരുന്നത്, ഇപ്പോൾ ഫാം വില 150 രൂപയായപ്പോഴും 360 രൂപയ്ക്കു തന്നെയാണ് ഇറ ച്ചി വിൽപന. 280 രൂപയിൽ നി ന്നും ഒരു വർഷം മുൻപാണ് വില 360 രൂപയാക്കിയത്. വ്യാപാരി കൾ അമിത ലാഭം ഉണ്ടാക്കി പൊതുജനങ്ങളെ ചുഷണം ചെയ്യു ന്നുവെന്നാണ് പരാതി.
പന്നികളിൽ രോഗവ്യാപനം തട യുന്നതിന് അന്യ സംസ്‌ഥാനങ്ങ ളിൽ നിന്നു പന്നികളെ കൊണ്ടുവ രുന്നത് നിർത്തിവയ്ക്കണമെന്നും പന്നിയിറച്ചി ഉയർന്ന വിലയക്ക് . വിൽപന നടത്തുന്നതിനാൽ അ തിന് ആനുപാതികമായി ഫാം ഉട മകൾക്ക് മികച്ച വില നൽകണമെ ന്നും ലൈവ്സ്റ്റോക്ക് ഫാർമേഴ് സ് അസോസിയേഷൻ ജില്ലാ ട്രഷറർ ടോമി മണ്ണൂർ ആവശ്യപ്പെട്ടു.

Comments
Post a Comment