വനം റേഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്തും




കൂരാച്ചുണ്ട് :മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ വനം വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഓഗസ്‌റ്റ് ആദ്യവാരം പെരുവണ്ണാമൂഴി ഫോറസ്റ്റ‌് റേഞ്ച് ഓഫിസിലേക്ക് കത്തോലിക്കാ കോൺഗ്രസ് കൂരാച്ചുണ്ട്, മരുതോങ്കര ഫൊറോന കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാൻ ഫൊറോ നതല യോഗം തീരുമാനിച്ചു. സോ ളർ തൂക്കുവേലി നിർമാണം ഉടൻ പൂർത്തീകരിക്കണം. പെരുവണ്ണാ മൂഴി, കക്കയം ഫോറസ്‌റ്റ് സ്റ്റേഷ നുകളിൽ സ്ഥിരമായി ആർആർടി സംഘത്തിന്റെ സേവനം ലഭ്യമാ ക്കണം. എകെസിസി കൂരാച്ചുണ്ട് ഫൊറോന ഡയറക്‌ടർ ഫാ.വിൻ സന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജോസ് ചെറുവള്ളിൽ അധ്യക്ഷത വഹിച്ചു. ജോൺസൺ കക്കയം, ദാസ് കാനാട്ട്, ബോബൻ പുത്തൂ രാൻ, സണ്ണി എമ്പ്രയിൽ എന്നി വർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി