തൊട്ടിൽ പാലം പൂതംപാറ സമ്മാനിച്ച മിന്നൽ സ്‌മാഷ്




തൊട്ടിൽപാലത്തിനടുത്ത് പൂതംപാറയിൽനിന്നു തൊടു ത്തുവിട്ട ഒരു സ്മാഷ് പല ദേശങ്ങൾ കടന്ന്, വിജയ ങ്ങൾ താണ്ടി നിലംതൊടാ തെ പറന്നതു രണ്ടു പതിറ്റാ ണ്ടോളം. പുതംപാറയിലെ കു ന്നോളം ഉയരമുണ്ട് ആറരയ ടി പൊക്കമുള്ള ടോം ജോസ ഫ് എന്ന വോളിബോൾ താ രം പേരിനൊപ്പം ചേർത്ത നേട്ടങ്ങൾക്കും.

സ്‌കൂൾ പഠനകാലത്ത് ലോങ് ജംപിനും റിലേക്കും പോയി സമ്മാനം കിട്ടാതെ നിരാശയോടെ തിരിച്ചുപോ ന്ന കൗമാരക്കാരൻ.

പിന്നീട് നാട്ടിൽ നടക്കുന്ന ചെറിയ വോളിബോൾ ടൂർ ണമെന്റുകളിലെ ബോൾ ബോയ്. ബ്ലാഡർ പൊട്ടിയ ഒരു ബോളാണ് ടോമിന്റെ കളി വഴിതിരിച്ചു വിട്ടത്.

പൊട്ടിയ പന്തിൽ കടലാസ് നിറച്ച്, അടുത്ത വീടുകളിലെ കുട്ടികളെയും കൂട്ടി കളിച്ചുതു ടങ്ങി. അതുകണ്ട മറ്റു കുട്ടി കളും വോളിബോളിനെ പ്രണയിച്ചു. പ്രദേശമാകെ കളി പനി പോലെ പടർന്നു.
ഇടയ്ക്ക് ചില പ്രാദേശിക ടൂർണമെന്റുകളിൽ പകരക്കാ രനായി അവസരം കിട്ടി.

തൊട്ടിൽപാലം വോളി ബോൾ അക്കാദമിയിൽ തോ മസ് മാഷിന്റെയും ഗോവി ന്ദൻ മാഷിന്റെയും കീഴിലെ കോച്ചിങ് കോഴിക്കോട് 'സായി'ലെ പരിശീലനത്തി നു വഴിതുറന്നു. അവിടെ പരി ശീലനത്തിനിടെ കാലിനു നീ രു വന്നതിന്റെ മറവിൽ വീട്ടി ലേക്ക് 'ഒളിച്ചോട്ടം'.

പക്ഷേ, തലയിൽ വരച്ച തു വോളിബോൾ കൊണ്ടുത ന്നെയായിരുന്നു.
കോച്ച് ജോസഫ് തിരികെ എത്തിച്ചു. പയ്യന്നൂരിൽ നടന്ന ടൂർണമെന്റിൽ സായ് ടീമിനൊ പ്പം പോയി.
ആദ്യം അവസരം കിട്ടിയില്ല. ഫൈനലിൽ ആദ്യ 2 സെറ്റ് നഷ്‌ടപ്പെട്ട സമയത്ത് പകരക്കാ രനായി ഇറങ്ങി ടോം. മികച്ച പ്രകടനത്തിലൂടെ അടുത്ത 3 സെറ്റും നേടി ടീം ജേതാക്കളായി.

മുഖ്യാതിഥിയായ പി.ടി.ഉഷയിൽ നിന്ന് സ്വർണ മെഡലും വാങ്ങി മടക്കം .പിന്നെ തിരിഞ്ഞു നോക്കേ ണ്ടി വന്നില്ല! കേരള ടീം, ജൂനി യർ ഇന്ത്യൻ ടീം, ഇന്ത്യൻ ടീം....

അങ്ങനെ പല ജഴ്സികളിൽ 20

വർഷത്തോളം കളിക്കളം വാ ണു. അപ്പോഴും ആദ്യനാളിൽ കടം വാങ്ങിയിട്ട ആ ജഴ്സിയു ടെ കഥ മറക്കാനാകില്ല ടോമിന്.

ആ കടത്തിൻ്റെ കഥ പറയണമെങ്കിൽ ജ്യേഷ്‌ഠനെ കുറിച്ചു പറയണം ആദ്യം.

അരങ്ങേറ്റം കുടുംബകാര്യം

ടോമിന്റെ ജ്യേഷ്‌ഠൻ റോയ് ജോസഫും വോളിബോൾ താര മാണ്. ബിഎസ്എഫിലാണ് ജോലി. ആദ്യം ഇന്ത്യൻ ടീമിൽ എത്തിയത് റോയ് ആണ്.

ജ്യേഷ്ഠന്റെ കൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റ മത്സര ത്തിന് ഇറങ്ങിയതാണ് ടോമി ന്റെ കളിജീവിതത്തിലെ മറക്കാ നാകാത്ത ദിവസം; 1999ൽ കഠ്മണ്ഡുവിൽ സാഫ് ഗെയിം സിൽ. ഫൈനലിൽ എതിരാളി കൾ പാക്കിസ്ഥഥാൻ. "മത്സര ത്തിൽ പാക്ക് മുന്നേറ്റമായിരു ന്നു. ഇടയ്ക്ക് വച്ചു ചേട്ടനോടു സംസാരിച്ച കോച്ച് എന്നെ പക രക്കാരനായി ഇറക്കി. അതോ ടെ കളിമാറി, ശേഷിച്ച സെറ്റു കൾ നേടി കുപ്പടിച്ചു. അങ്ങനെ ചേട്ടനൊപ്പം അരങ്ങേറ്റ മാച്ച് കളിച്ച് കപ്പടിക്കാനായി" -ടോമി ന്റെ വാക്കുകൾ.

റോയ് 2002 വരെ ഇന്ത്യൻ ടീ മിൽ കളിച്ചു. ഇപ്പോൾ ബംഗാ ളിൽ ബിഎസ്എഫ് കമൻഡാ ന്റ്റ് ആണ്. ഇനി പഴയ ജഴ്സ‌ിക്ക ഥയിലേക്ക്- കയ്യിൽ നല്ലൊരു ബനിയൻ പോലുമില്ലാതിരുന്ന സായിലെ ആദ്യകാലത്ത് ജ്യേഷ്‌ഠൻ റോയ് നൽകിയ ബി എസ്എഫ് ജഴ്സ‌ിയിലാണ് ടോം കളിച്ചു തുടങ്ങിയത്.

പൊട്ടി ഹൃദയം പൊട്ടി

ട്രോഫികൾ കൊണ്ട് അലങ്കരി ച്ചൊരു ട്രോഫി ഹൗസ് ആണ് ടോമിന്റെ വീട്. അർജുന അവാർഡ് ഉൾപ്പെടെ തിളക്കമേ കുന്ന ആ ശേഖരത്തിൽ ഒരു ട്രോഫി മാത്രം പൊട്ടിയതാണ്. അതിനു പിന്നിലൊരു കഥയു ണ്ട്. ദേശീയ ഗെയിംസിൽ കേര ഉം കപ്പടിച്ചപ്പോൾ ടീമിനു കിട്ടി യത് 4 ട്രോഫികൾ ബെസ്‌റ്റ് പ്ലെയറായ ടോമിന് കിട്ടിയത് ബൈക്ക്. പക്ഷേ, ട്രോഫിയെ സ്നേഹിക്കുന്ന ടോം വോളി ബോൾ അസോസിയേഷൻ സെക്രട്ടറിയുടെ അനുമതിയോ ടെ അതിലൊരെണ്ണം സൂക്ഷി ക്കാനായി വീട്ടിൽ കൊണ്ടുപോ യി. സ്ഥാനമാനങ്ങൾക്കായി പോരടിക്കുന്ന അസോസിയേ ഷനിലെ ചിലർ അതു വിവാദമാ ക്കി. അതോടെ ട്രോഫി കുറിയ റിൽ തിരിച്ചയച്ചു.

പക്ഷേ, അതു സ്വീകരി ക്കാതെ തിരികെ അയച്ചു. പക്ഷേ, തുറന്നപ്പോൾ പലതാ യി പൊട്ടി നുറുങ്ങിയിരിക്കുന്നു. ഹൃദയവും. അതിനോടുള്ള പ്രി യം കാരണം ഇപ്പോഴും സൂക്ഷി ച്ചിരിക്കുന്നു ടോം. 10 വട്ടം അപേക്ഷ തള്ളി, പല വിവാദ ങ്ങൾക്കു ശേഷം അർജുന അവാർഡ് വളരെ വൈകി ലഭി ച്ചതും ജീവിതത്തിലെ മറക്കാ നാകാത്ത മറ്റൊരു അധ്യായമാ ണെന്ന് ടോം പറഞ്ഞുനിർത്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി