മുഹമ്മദലിയുടെ ഇരട്ടക്കൊലപാതകം പഴയ രേഖകൾ തേടി പൊലീസ് " കൊലപാതകത്തിനു കൂട്ടുനിന്ന മറ്റൊരാളെക്കുറിച്ചു സൂചന ലഭിച്ചതായി പൊലീസ്
കൂടരഞ്ഞി: മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഇരട്ടക്കൊലപാതക വെളിപ്പെ ടുത്തലിൽ നിർണായക വിവര ങ്ങൾ തേടി തിരുവമ്പാടി, നടക്കാവ് പൊലീസ് അന്വേഷണ സംഘങ്ങൾ.
അക്കാലത്തെ പൊലീസ് ഉദ്യോഗസ്ഥരെയും റവന്യു അധികാരികളേയും കണ്ടെത്തി വിവര ങ്ങൾ ശേഖരിക്കാനാണു ശ്രമം. മൊഴിയിൽ സൂചിപ്പിച്ച കോഴി ക്കോട് വെള്ളയിൽ ബീച്ചിലെ മര ണം സംശയാസ്‌പദ സാഹചര്യ ത്തിൽ റജിസ്റ്റർ ചെയ്തതായി നടക്കാവ് പൊലീസിനു വിവരം
ലഭിച്ചിട്ടുണ്ട്. മരിച്ച ആളുടെ കൂടു തൽ ഇൻക്വസ്റ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനു നടക്കാവ് പൊലീസ് ഇന്ന് ആർഡിഒ ഓഫി സുമായി ബന്ധപ്പെടും.
1986ൽ കൂടരഞ്ഞിയിൽ ഒരാ ളെ കൊലപ്പെടുത്തിയെന്ന കേസിൽ അന്നത്തെ തിരുവമ്പാ ടി പൊലീസ് ഇൻസ്പെക്ടർ ഒ. പി.തോമസിനെ തേടി തിരുവമ്പാ ടി പൊലീസ് സംഘം ഇന്ന് എറ ണാകുളത്തേക്കു പോകും. ഈ കൊലപാതകത്തിൽ അന്നത്തെ ഫൊറൻസിക് പരിശോധന റി പ്പോർട്ട് ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.
89ൽ വെള്ളയിൽ ബീച്ചിൽ യു വാവിനെ മറ്റൊരാളുമായി ചേർന്നു കൊലപ്പെടുത്തിയെന്ന ഏറ്റു പറച്ചിലുമായി ബന്ധപ്പെട്ടു 36 വർ : ഷം മുൻപത്തെ റെക്കാർഡ് തേടി യാണ് നടക്കാവ് പൊലീസ് അന്വേഷണം നടത്തുന്നത്.
സംശയാസ്പദ സാഹചര്യ ത്തിൽ മരണം പൊലീസ് റജി സ്‌റ്റർ ചെയ്തതിൽ മൃതദേഹ ത്തോടൊപ്പം ലഭിച്ച വസ്ത്രം, പരിസരത്തു നിന്നു ലഭിച്ച മണൽ : സാംപിൾ, മറ്റു തെളിവുകൾ എന്നിവ എക്സിക്യുട്ടീവ് മജി സ്ട്രേട്ട് മുൻപാകെ ഹാജരാക്കി യിട്ടുണ്ടാകാം എന്നാണു പൊലീ സ് പറയുന്നത്. മാത്രമല്ല രക്ത ക്കറ ഫൊറൻസിക് പരിശോധന യ്ക്കും അയച്ചിരിക്കും. ഈ സാഹചര്യത്തിൽ തെളിവുകൾ ശേഖരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. രണ്ടു കേസുകളിലും ആവശ്യമായ തെളിവുകൾ ലഭി ച്ചില്ലെന്നു കാണിച്ചു എഫ്എഡി (ഫർദർ ആക്‌ഷൻ ഡ്രോപ്‌ഡ്) റി പ്പോർട്ട് കോടതിയിൽ സമർപ്പിച്ചി ട്ടുണ്ടെങ്കിൽ ഈ റിപ്പോർട്ടും ലഭി ക്കാൻ ശ്രമം നടത്തുന്നുണ്ട്.
നടക്കാവ് കേസിൽ നിലവിൽ പൊലീസ് പുതിയ എഫ്ഐ ആർ റജിസ്‌റ്റർ ചെയ്തിട്ടില്ല. കൊലപാതകത്തിനു കുട്ടുനിന്ന കഞ്ചാവ് ബാബുവിനെപ്പറ്റി അന്വേഷിച്ചെങ്കിലും വിവരം ലഭി ച്ചില്ല. എന്നാൽ മറ്റൊരാളെക്കുറി ച്ചു സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ ക്കായും അന്വേഷണം നടക്കുന്നു

Comments
Post a Comment