തലയാട് അപകട ഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ
തലയാട്: തലയാട് അങ്ങാടിയിൽ ചീടിക്കുഴി ബസ് കാത്തിരിപ്പുകേന്ദ്ര ത്തോട് ചേർന്ന് സ്ഥാപിച്ച ട്രാൻ സ്ഫോർമർ അപകട ഭീഷണി ഉയർ ത്തുന്നു. സംരക്ഷണവേലിയോ മറ്റു അപകട മുന്നറിയിപ്പോ ഇല്ലാതെ നി ൽക്കുന്നത് ജനങ്ങൾക്ക് വലിയ സുര ക്ഷാ ഭീഷണിയാണ്.
വിദ്യാർഥികൾ അടക്കം നിരവധി ആളുകൾ കടന്നുപോകുന്ന വഴിയോ ട് ചേർന്നാണ് ട്രാൻസ്ഫോർമർ സ്ഥാ പിച്ചത്. മലയോര ഹൈവേയുടെ ഭാ ഗമായി റോഡുപണി നടന്നപ്പോൾ നി ലവിൽ ഉണ്ടായിരുന്ന ട്രാൻസ്ഫോർ മർ കെഎസ്ഇബിയുടെ സ്വന്തം സ്ഥ ലത്തേക്ക് മാറ്റി സ്ഥാപിക്കുകയായി
രുന്നു. ഇവിടെ വേണ്ട സുരക്ഷാ മു ൻകരുതലുകൾ ഒന്നും ചെയ്തിട്ടില്ല.
അങ്ങാടിയുടെ ഹൃദയഭാഗത്തു ള്ള ഈ സ്ഥലം വെള്ളക്കെട്ടുകൾ നി റഞ്ഞ് കൊതുകുവളർത്തു കേന്ദ്രമാ യിരിക്കുകയാണ്. കെഎസ്ഇബി ക്കെതിരേ ശക്തമായ സമര പരിപാ ടികൾക്ക് നേതൃത്വം നൽകാൻ തല യാട് മേഖല കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ലാലി രാജു, കെ.കെ. ബിജു, ടി.കെ. മുഹമ്മദലി, എൻ.ജെ. മാത്യു, രാജു തലയാട്, ഇമ്മാനുവൽ, ഷാജു നരി പ്പാറ, പ്രസാദ് മാനുവൽ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment