വന്യമൃഗ ആക്രമണം ‘സാരിവേലി കെട്ടി പ്രതിഷേധിക്കും'
ചക്കിട്ടപാറ/ കൂരാച്ചുണ്ട്: വർധിച്ചുവരുന്ന വന്യ
മൃഗ ആക്രമണം തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് ആദ്യവാരം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫോറസ്റ്റ് ഓഫീസു കൾക്ക് മുമ്പിലും വനാതിർത്തികളിലും സാരിവേലി കെട്ടി സമരം ചെയ്‌ത് പ്രതിഷേധിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് താ മരശേരി രൂപത പ്രതിനിധി സഭപ്രഖ്യാപിച്ചു. വരുന്ന പഞ്ചായ ത്ത് തെരഞ്ഞെടുപ്പിൽ അടക്കം
ജനവഞ്ചനയുടെ പ്രതിഷേധപ്ര തിഫലനം ഉണ്ടാകുമെന്നും നേ താക്കൾ അറിയിച്ചു.
ആധാരം, പട്ടയം, കരം അടച്ച രസീത് തുടങ്ങിയ രേഖകളോടെ കൈവശം വച്ച് അനുഭവിച്ചുവരു ന്ന ഭൂമിക്ക് ബാങ്ക് വായ്‌പ ലഭി ക്കുന്നതിന് വനംവകുപ്പിന്റെ എ ൻഒസി വേണമെന്ന നിബന്ധന ക്കെതിരേ കത്തോലിക്ക കോ ൺഗ്രസ് പ്രമേയം പാസാക്കി. ഇ ത്തരം കരിനിയമങ്ങളെ എന്തുവി ല കൊടുത്തും എതിർക്കുമെന്ന് സമിതി പ്രഖ്യാപിച്ചു.
പെരുവണ്ണാമൂഴി മുതൽ ആന ക്കാംപൊയിൽ വരെ വന്യമൃഗ ങ്ങളുടെ ശല്യം തടയാൻ ഉടൻ സൗരവേലി അടക്കമുള്ള സംവി ധാനങ്ങൾ തീർക്കുമെന്ന് വനംമ ന്ത്രി പ്രഖ്യാപനം നടത്തിയിട്ട് ര ണ്ടുവർഷം കഴിഞ്ഞു. ഇതുവരെ യാതൊരു നടപടിയും ഉണ്ടാകാ ത്തതിനെതിരേയാണ് സാരിവേ ലി കെട്ടി സമരം ചെയ്യുന്നത്. യോഗത്തിൽ രൂപതാ പ്രസിഡൻ്റ ഡോ. ചാക്കോ കാളംപറമ്പിൽ,
ഡയറക്ടർ ഫാ. സബിൻ തൂമുള്ളി ൽ, ജനറൽ സെക്രട്ടറി ഷാജി ക ണ്ടത്തിൽ, ട്രഷറർ സജി കരോട്ട്, പ്രിൻസ് ദിനംപറമ്പിൽ, ജോൺ സൺ കക്കയം, ജോഷി കറുകമാ ലിൻ, ജോസ് ചെറുവള്ളി, ഡോ. ജോൺ കട്ടക്കയം, ടോമി ചക്കും മുട്ടിൽ, ജോസഫ് പുലക്കുടി, ഷാ ൻ്റോ തകടിയേൽ, അൽഫോൻ സമാത്യു, ഷെല്ലി, ജോസഫ് ആ ലവേലിൽ, ജെയിംസ് തൊട്ടിയി ൽ, വർഗീസ് ലോന തുടങ്ങിയ വർ സംസാരിച്ചു.

Comments
Post a Comment