ചെമ്പനോട, പൂഴിത്തോട് മേഖലയിലെ വൈദ്യുതി മുടക്കം പെരുവണ്ണാമൂഴിയിൽ അണ്ടർ ഗ്രൗണ്ട് കേബിളാക്കണമെന്ന് ആവശ്യം




പെരുവണ്ണാമൂഴി:  മഴക്കാലത്ത് ചെമ്പനോട, പുഴിത്തോട് മേഖല കളിൽ നിരന്തരം വൈദ്യുതി മുട ങ്ങുന്നത് ഉപഭോക്താക്കളെ വല യ്ക്കുന്നതായി പരാതി.

പെരുവണ്ണാമൂഴിയിൽ നിന്നും വനഭൂമിയിലൂടെ വൈദ്യുത ലൈൻ പോകുന്ന ഭാഗത്ത് മര ങ്ങൾ വീഴുന്നതാണു പ്രധാന പ്രശ്നം. ലൈൻ തകരാർ സംഭവി ക്കുന്നതും തൂണുകൾ തകരുന്ന തും നിമിത്തം മണിക്കൂറുകൾക്കു ശേഷമാണ് ഇപ്പോൾ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുന്നത്.

ദിവസങ്ങളോളം വൈദ്യുതി മു ടങ്ങുന്നതു സ്കൂളുകൾ, ബാങ്കു കൾ, സർക്കാർ സ്‌ഥാപനങ്ങളു ടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വന്യ മൃഗ ശല്യമുള്ള മേഖലയായതി നാൽ വൈദ്യുതി നിലച്ചാൽ തെരുവുവിളക്കുകൾ കത്താത്ത തിനാൽ കാട്ടാന ഉൾപ്പെടെ ജന വാസ കേന്ദ്രങ്ങളിൽ എത്താനും കാരണമാകുന്നുണ്ട്.

കെഎസ്ഇബി ചക്കിട്ടപാറ സെക്ഷൻ ഓഫിസിന്റെ പരിധി യിലെ മേഖലയാണിത്.

വനഭൂമി പ്രദേശത്തെ 3.5 കി ലോമീറ്റർ ദൂരത്തിൽ വൈദ്യുതി ലൈൻ അണ്ടർ ഗ്രൗണ്ട് കേബി ളാക്കി മാറ്റിയാൽ പ്രശ്നപരിഹാ രമാകും. നിരന്തരമുള്ള വൈദ്യു തി തകരാർ പരിഹരിക്കാൻ കെഎസ്ഇബി അണ്ടർ കേബിൾ സ്ഥാപിക്കാൻ നടപടി സ്വീകരി ക്കണമെന്ന് ആവശ്യം ഉയരുന്നു.

വനമേഖലയിൽ അണ്ടർ ഗ്രൗ ണ്ട് കേബിൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ച് പ്രവൃത്തി ആരംഭിക്കാൻ കെഎസ്ഇബി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ് ആവശ്യപ്പെട്ടു. കൊയിലാണ്ടി താ ലൂക്ക് വികസന സമിതിയിൽ ഇദ്ദേഹം രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി