കട്ടിപ്പാറയില്‍ മല ഇടിഞ്ഞുവീണു; താഴ് വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു



കട്ടിപ്പാറ: കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ് വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും.ഇന്ന് പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.

താഴ് വാരത്തെ 17 വീടുകള്‍ക്ക് മലയിടിച്ചില്‍ ഭീഷണിയാണെന്ന ആശങ്കയാണ് ഉയരുന്നത്. ഇനിയും മലയിടിയാനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നുണ്ട് . താമരശ്ശേരി തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റാനാണ് തീരുമാനം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി