ചക്കയുടെ മൂല്യം ഉയരുന്നു റീജാഭായിയുടെ കൈകളിലെത്തുമ്പോൾ...
വീട്ടുതൊടിയിൽവീണ് നശിച്ചുപോ കുന്ന ഒരു ചക്കയ്ക്ക് ആയിരംരൂപ മൂല്യമു ണ്ടെന്നുപറഞ്ഞാൽ വിശ്വസിക്കാനാകു മോ? എങ്കിൽ കേട്ടോളൂ... ഇത് സത്യമാ ണ്... ചക്കകൊണ്ട് 30-ലധികം ഉത്പന്ന ങ്ങളുണ്ടാക്കി വിപണനം നടത്തുന്ന വട കര നഗരസഭാ പാർക്കിനുസമീപത്തെ കൃ ഷ്ണവിലാസത്തിൽ റീജാഭായ് പറയുന്നത് ഒരു വിജയകഥയാണ്. ഒരു വലിയ ചക്ക ഇവരുടെ കൈകളിലെത്തിയാൽ ആയി രംരൂപയുടെ മൂല്യവർധിത ഉത്പന്നമാ കും. സമൃദ്ധി ഫുഡ് പ്രോഡക്ട്‌സ് എന്ന പേരിൽ 2017-ൽ തുടങ്ങിയ ഇവരുടെ സംരംഭം ഇന്ന് 'ചക്കപ്പെരുമ'യുടെ ജയവഴിയിലാണ്.
മൂന്നുടൺ ചക്ക ഒരു സീസണിൽ സംഭരിച്ചുവെക്കും. അവ ഉണക്കിയും വരട്ടിയും പൾപ്പായും സൂക്ഷിച്ചുവെക്കും. പി ന്നീട് ആവശ്യത്തിനനുസരിച്ച് ഉത്പന്ന ങ്ങളാക്കിമാറ്റുകയാണ് ചെയ്യുന്നത്. സ്വ ന്തം പറമ്പിൽനിന്നും സമീപത്തുനിന്നു മൊക്കെയാണ് ചക്കകൾ ശേഖരിക്കുന്ന ത്. പച്ചയും പഴുത്തതും വേർതിരിച്ച് സം സ്റ്റരിച്ച് സൂക്ഷിച്ചുവെക്കും.
ചക്കച്ചുള, കുരു എന്നിവയിൽനിന്ന് ചക്കവരട്ടി, ചോക്ലേറ്റുകൾ, ജാം, സ്വാ ഷ്, പുട്ടുപൊടി, പായസം, അപ്പം തുട ങ്ങിയ ഇനങ്ങളാണ് സമൃദ്ധിയിൽനിന്നി റങ്ങുന്നത്. ചക്കപ്പൊടിക്ക് ആയിരംരൂപ യാണ് കിലോയ്ക്ക് വില. ഉണങ്ങിയ ചക്ക ച്ചുളയ്ക്ക് വില കിലോയ്ക്ക് 800 രൂപ. ചക്ക സീസൺ കഴിഞ്ഞാലും ഇവ കുറച്ചുസമ യം വെള്ളത്തിലിട്ടാൽ പുഴുങ്ങാൻപാക ത്തിലുള്ള ചക്ക തയ്യാർ. ചക്കക്കുരുപ്പൊ ടി 250, മില്ലറ്റ് ചക്കപ്പൊടി 300, പുട്ടുപൊ ടി 160, ചക്കവരട്ടി 700, ജാം 400 എന്നി ങ്ങനെയാണ് വില.
മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാ നന്തര ബിരുദമുള്ള റീജാഭായ് വെള്ളാ യണി കാർഷിക കോളേജിലെ ഒരു ശില്പ ശാലയിൽ പങ്കെടുത്തതാണ് വഴിത്തിരി വായത്. ആ അറിവുവെച്ച് സംരംഭം തുട ങ്ങി. വീടിനോടു ചേർന്നുതന്നെ 15 ലക്ഷം മുതൽമുടക്കി കെട്ടിടവും ചുറ്റുമതിലും ഒരുക്കി. യന്ത്രങ്ങൾ ഉൾപ്പെടെ വാങ്ങാൻ വ്യവസായ വകുപ്പിൽനിന്ന് അഞ്ചുലക്ഷ ത്തോളം രൂപ വായ്പയെടുത്തു. ഈ തുക മൂന്നുവർഷം കൊണ്ട് അടച്ചുതീർത്തു.
പ്രദർശനങ്ങളിലാണ് ഇവരുടെ ഉത്പ ന്നങ്ങളുടെ വിൽപ്പന കൂടുതലായും നട ത്താറ്. അവിടെനിന്നും വാങ്ങി ഉപയോ ഗിക്കുന്നവർ ഓൺലൈൻ ആയി വീണ്ടും വാങ്ങാറുണ്ട്. മാത്രമല്ല അമേരിക്ക ഉൾപ്പെടെ രാജ്യങ്ങളിലേക്ക് ഇവരുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരുണ്ട്. ചക്കയുടെ അവശിഷ്ടം കമ്പോ സ്റ്റാക്കി മാറ്റുന്ന പരീക്ഷണവും ഇവർ നടത്തുന്നുണ്ട്.
ഭർത്താവ് വേണുപ്രസാദും മക്കളായ വിസ്മയ വി. പ്രസാദും ഐത്രയാ വി. പ്ര സാദും എല്ലാ പ്രോത്സാഹനവും നൽകി ഒപ്പമുണ്ട്. ചക്കയിടാനും കുറെ ചക്കവരു മ്പോൾ മുറിക്കാനും മറ്റും മാത്രമാണ് പു റത്തുനിന്ന് ജോലിക്കാരെ വിളിക്കൂ. മറ്റു പണികളെല്ലാം ഇവർ ഒറ്റയ്ക്ക് ചെയ്യും.



Comments
Post a Comment