റോഡിനു നടുവിലെ കിണറിന്... എഴുപത്തഞ്ചു വയസ്....



1952 - 53 കാലഘട്ടത്തിൽ പുളിക്കൽ ചാക്കോയും സഹോദരൻ ഫിലിപ്പോസും കൂടി ഇവരുടെ പുരയിടത്തിൽ നിർമിച്ചതായിരുന്നു കിണർ. ഇടുക്കി പദ്ധതിയുമായി 
ബന്ധപ്പെട്ട് ഹൈറേഞ്ചിലേക്ക് റോഡിനായി പഠനങ്ങൾ നടന്നു. കുരുതിക്കളത്ത് നിന്നു പന്നിമറ്റം വഴി റോഡ് നിർമിക്കാനായി പഠനങ്ങൾ പൂർത്തിയാക്കി റോഡ് പണി ആരംഭിച്ചു. എന്നാൽ 1956 ൽ ഉണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ ഇതുവഴി നിർമിച്ച റോഡ് ഒലിച്ച് പോയി. പിന്നീട് നടത്തിയ പഠനത്തിൽ ഇത് വഴി റോഡ് നിർമിക്കുന്നത് അപകടകരമാണെന്നും മണ്ണിടിച്ചിൽ സാധ്യത കൂടുതലാണെന്നും കണ്ടെത്തി.


അന്ന് വരെ കുരുതിക്കളത്തുള്ളവരുടെ ഏക ആശ്രയം ഈ കിണർ മാത്രമായിരുന്നു. കടുത്ത വേനലിൽ പോലും ജലസമൃദ്ധമാണ് ഈ കിണർ. കാലങ്ങൾ കടന്നു പോയതോടെ കിണറിലെ നാട്ടുകാരുടെ ശ്രദ്ധ കുറഞ്ഞു കുറഞ്ഞു വന്നു. ചില സമൂഹിക വിരുദ്ധർ ഇതിൽ മാലിന്യം പോലും തള്ളി. കിണർ എന്തു വില കൊടുത്തും സംരക്ഷിക്കാൻ അന്നും ബേബി തീരുമാനിച്ചു. സ്വന്തം പണം മുടക്കി ഇരുമ്പ് നെറ്റ് കൊണ്ട് കവചം തീർത്ത് സുരക്ഷിതമാക്കി.


തുടർന്നാണ് പുളിക്കൽ പറമ്പിലൂടെ നാടുകാണി വഴി റോഡ് നിർമാണം നടത്തിയത്. റോഡ് വികസനത്തിന്റെ ഭാഗമായി പുളിയൻമല സംസ്‌ഥാനപാതയ്ക്കായി ഇവരുടെ ഭൂമിയിലെ അഞ്ചര ഏക്കർ സ്‌ഥലം വിട്ടുനൽകി. പകരം ഇവർ ഒരു നിബന്ധന സർക്കാരിനോട് വച്ചു. ഒട്ടേറെ കുടുംബങ്ങളുടെ ശുദ്ധജല സ്രോതസ്സായ കിണർ നിലനിർത്തി റോഡ് പണിയണം. ഇത് അംഗീകരിച്ച് വളവിൽ കിണർ നിലനിർത്തി കൊണ്ട് തന്നെ റോഡ് നിർമിച്ചു. ആദ്യം റോഡിന് ഒരു വശത്തായിരുന്നു കിണർ നിലനിന്നിരുന്നത്.


ഇത് ഭാരവാഹനങ്ങൾ വളഞ്ഞ് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടായിരുന്നു. ആയതിനാൽ കിണർ റോഡിന് നടുവിൽ നിലനിർത്തി ഇരുവശങ്ങളിൽ കൂടിയും റോഡിന് വീതി കൂട്ടി. 1960 കാലഘട്ടത്തിലാണ് ഇത് വഴി റോഡ് നിർമിച്ചത്. പുതുതലമുറ വാഹനങ്ങൾ ഇറങ്ങും മുൻപ് ഇത് വഴി പോകുന്ന വാഹനങ്ങളുടെ എൻജിൻ തണുപ്പിക്കാൻ വെള്ളം എടുത്തിരുന്നത് ഈ കിണറ്റിൽ നിന്നായിരുന്നു. ചെറുതോണി ഡാമിന്റെ നിർമാണം പൂർത്തിയായി വെള്ളം കെട്ടി നിർത്തിത്തുടങ്ങിയതോടെ പ്രദേശത്തെ വീട്ടുകാർക്കും കിണറ്റിൽ വെള്ളം ലഭിച്ച് തുടങ്ങി.

അന്ന് വരെ കുരുതിക്കളത്തുള്ളവരുടെ ഏക ആശ്രയം ഈ കിണർ മാത്രമായിരുന്നു. കടുത്ത വേനലിൽ പോലും ജലസമൃദ്ധമാണ് ഈ കിണർ. കാലങ്ങൾ കടന്നു പോയതോടെ കിണറിലെ നാട്ടുകാരുടെ ശ്രദ്ധ കുറഞ്ഞു കുറഞ്ഞു വന്നു. ചില സമൂഹിക വിരുദ്ധർ ഇതിൽ മാലിന്യം പോലും തള്ളി. കിണർ എന്തു വില കൊടുത്തും സംരക്ഷിക്കാൻ അന്നും ബേബി തീരുമാനിച്ചു. സ്വന്തം പണം മുടക്കി ഇരുമ്പ് നെറ്റ് കൊണ്ട് കവചം തീർത്ത് സുരക്ഷിതമാക്കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി