പേരാമ്പ്രയിലെ സ്വകാര്യ സ്‌കൂളിനെതിരെ അമ്മയുടെ പരാതി
പേരാമ്പ്ര: വിദ്യാർത്ഥിക്ക് ഗുരുതര രോഗം പിടിപെട്ടത് സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലമെന്ന് രക്ഷിതാവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന കൂത്താളി പള്ളിയാറക്കണ്ടി റിയാൻ സാത്വികന് വൈറൽ മെനിഞ്ചൈറ്റിസ് പിടിപെട്ടത് മുണ്ടിനീരിൽ നിന്നാണെന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് മുണ്ടിനീര് ഉണ്ടായിരുന്ന വിവരം സ്ക്കൂൾ അധികൃതർ മറച്ചുവെച്ചതാണ് തന്റെ മകന് മാരക രോഗം പിടിപെടാൻ കാരണമെന്നും രക്ഷിതാവ് പറഞ്ഞു.
ഡിസംബർ 31 ന് രാവിലെ സ്കൂളിൽ പോയ കുട്ടിക്ക് നിർത്താതെ ഛർദ്ദി ഉണ്ടാവുകയും ക്ലാസ് അധ്യാപിക കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാതെ കുട്ടിയെ അവിടെ ഇരുത്തുകയാണ് ചെയ്‌തതെന്നും താൻ എത്തിയതിനു ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മാതാവ് ശ്രീചിത്ര പറഞ്ഞു.
മുണ്ടിനീരിന്റെ അണുക്കൾ തലച്ചോറിൽ ബാധിച്ച് വൈറൽ മെനിഞ്ചൈറ്റിസ് പിടിപെട്ടതിനെ തുടർന്ന് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടും സ്കൂളിന്റെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഉണ്ടായില്ല എന്നും കുഞ്ഞുങ്ങളുടെ ജീവന് ഒരു വിലയും നൽകാതെ പ്രവർത്തിച്ച ഈ സ്‌കൂൾ പ്രതിഷേധം ശക്തമായ തോടെയാണ് അവധി നൽകാൻ തയ്യാറായതെന്നും അവർ പറഞ്ഞു.
മരണത്തിന്റെ വക്കിലെത്തിയ രക്ഷപ്പെടുകയായിരുന്നെന്നും കുട്ടി ഗുരുതരാവഥയിലായിരുന്നിട്ടും സ്ക്കൂൾ അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
സാത്വികിന്റെ ചികിത്സക്ക് 5 ലക്ഷം രൂപയോളം ചിലവായെന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലും ഒരു മാസക്കാലം ചികിത്സിച്ചതായും കുട്ടിയുടെ വീട്ടുകാർക്കുണ്ടായ ഈ അവസ്ഥക്ക് സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും സമാധാനം പറയണമെന്നും ശ്രീചിത്ര പറഞ്ഞു.
ചികിൽത്സക്ക് ചിലവായ തുകക്കും ഇനിയുള്ള തുടർ ചികിത്സക്കും ശരീരിക മാനസിക ബുദ്ധിമുട്ടുകൾക്കും സ്കൂളിന്റെഅശ്രദ്ധ കാരണമാണെന്നും അവർ പറഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും ചികിത്സക്ക് ചിലവായ തുക നഷ്‌ടപരിഹാരമായി ലഭിക്കണമന്നും കുടുംബം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കലക്ടർ, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതായും ശ്രീചിത്ര പറഞ്ഞു. വാർത്ത സമ്മേളനത്തിൽ കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗം ശ്രീവിലാസ് ബിനോയ്, ശ്രീചിത്രയുടെ മാതാവ് കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.


Comments
Post a Comment