കല്യാണച്ചെലവിനായി കരുതിയ തുകകൊണ്ട് വീടുകളിൽ കിടപ്പുരോഗികൾക്ക് ഭക്ഷണം




വടകര: വിവാഹത്തി ന് ലക്ഷങ്ങൾ പൊടി പൊടിച്ചില്ല, ആയിര ങ്ങളെ ക്ഷണിച്ചില്ല... പകരം കല്യാണച്ചെ ലവിനായി കരുതിയ തുകകൊണ്ട് കിടപ്പു രോഗികളുടെയും മറ്റും വീടുകളിൽ ഒരുമാസ ത്തെ ഭക്ഷണസാധ നങ്ങളെത്തിച്ചു. ഇത് ചെമ്മരത്തൂർ സ്വദേശി എളമ്പിലാപ്പുറത്ത് ശ്രീജിത്ത് തന്റെ കല്യാ . ണത്തിന് സമൂഹത്തിനു നൽകിയ വേറിട്ടൊരു സന്ദേശം. 16-നായിരുന്നു ശ്രീജിത്തിൻ്റെ വിവാഹം. വധു പാല 41 ക്കാട് എടത്തനാട്ടുകര സ്വദേശിനി ബിന്ദുജ. സിപിഐ ചെമ്മരത്തൂർ 5 സ്കൂൾ ബ്രാഞ്ച് അസിസ്റ്റന്റ്റ് സെക്രട്ടറിയായ ശ്രീജിത്തും ബിന്ദുജയും തമ്മിലുള്ള വിവാഹം നടന്നത് പാർട്ടി ഓഫീസും പതിയാർ ഗ്രന്ഥാ ലയവും സ്ഥിതിചെയ്യുന്ന മന്ദിരത്തിലാണ്. ചെറിയ ചടങ്ങുമാത്രം. 4. അടുത്തബന്ധുക്കൾക്ക് വീട്ടിലൊരു ഭക്ഷണം. കല്യാണം ഇതോടെ - കഴിഞ്ഞു. കല്യാണക്കത്തില്ല, വലിയ പന്തലില്ല, അലങ്കാരങ്ങളില്ല.... കല്യാണം കഴിഞ്ഞശേഷമാണ് ഭാര്യ ബിന്ദുജയെയും കൂട്ടി തന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ 15 കുടുംബങ്ങൾക്ക് ഒരുമാസത്തേക്കു ള്ള ഭക്ഷണക്കിറ്റ് എത്തിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി