കൂരാച്ചുണ്ട് ടൗണിൽ ഓവുചാലിനുമുകളിൽ സ്ലാബില്ല; കാൽനടയാത്രക്കാർക്ക് അപകടഭീഷണി
🖊️നിസാം കക്കയം
കൂരാച്ചുണ്ട്: ഓവുചാലിനുമു കളിൽ സ്ലാബിടാത്തത് കാൽന ടയാത്രക്കാർക്ക് വിനയാകുന്നു. ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡ് ജങ്ഷനിലെ ഓവുചാലിനാണ് സ്ലാബില്ലാത്തത്. അങ്ങാടിയിലെ ഏറ്റവും തിരക്കുനിറഞ്ഞ ഭാഗ ത്ത് ഓവുചാലിന് സ്ലാബില്ലാത്ത തുകാരണം വലിയവാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർ ക്ക് മാറാൻപോലും ഇടമില്ലാത്ത അവസ്ഥയാണ്.
റോഡരികിലെ ഓവുചാലിൽ പ്ലാസ്റ്റിക്കും കുപ്പികളും കാടുംനി റഞ്ഞ് മലിനമായിക്കിടക്കുന്നതു സംബന്ധിച്ച് പത്രങ്ങൾ വാർത്ത നൽകിയതിനെത്തുടർന്ന് പഞ്ചായത്ത് ഇടപെട്ട് ഓവുചാൽ ശുചികരിച്ചിരുന്നെങ്കിലും സ്ലാബില്ലാ ത്തതുകാരണം മാലിന്യം വീണ്ടും നിറയുന്ന സാഹചര്യമാണ്. ഓവു ചാലിനിരുവശങ്ങളിലും കാടുനി റഞ്ഞതും അപകടസാധ്യത വർ ധിപ്പിക്കുന്നുണ്ട്.
മഴക്കാലമായതോടെ ഓവു ചാൽ നിറഞ്ഞൊഴുകുന്ന അവ സ്ഥയുണ്ടായാൽ മാലിന്യം വഴിയിലേക്കും വ്യാപാര സ്ഥാപനങ്ങ ളിലേക്കും ഒഴുകിയെത്താൻ സാ ധ്യതയുണ്ട്.
കൂരാച്ചുണ്ട് സെയ്ൻറ് തോമസ് എൽപി, യുപി സ്കൂളു കൾ, മദ്രസ, അങ്കണവാടികൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർ ഥികൾ ദിവസേന കടന്നുപോകു ന്ന പാതയാണിത്.

Comments
Post a Comment