കൂരാച്ചുണ്ടിൽ ഉമ്മൻചാണ്ടി സ്മരണാർഥം വീൽചെയർ കൈമാറും
കൂരാച്ചുണ്ട്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി കൂരാച്ചുണ്ട് സാന്ത്വനം പെയിൻ & പാലിയേറ്റീവ് കെയറിന്
വീൽ ചെയർ കൈമാറും.
ഇന്ന് വൈകുന്നേരം അഞ്ചിന് കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ടി.നിഹാലാണ് വീൽചെയർ കൈമാറുക.
യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത് ഉണ്ണികുളം, ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് തുടങ്ങിയ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്ന്
യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.

Comments
Post a Comment