ഇനി, തദ്ദേശ പോരാട്ടം; ചക്കിട്ടപാറ പഞ്ചായത്ത്
അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം നിർമിച്ചു
കെ.സുനിൽ, പ്രസിഡൻ്റ്
.
1). പഞ്ചായത്തിലെ 27 അങ്കണവാടികൾക്ക് സ്വന്തമാ യി കെട്ടിടം നിർമിച്ച് മുഴുവൻ അങ്കണവാടികളും എസി സൗകര്യമൊരുക്കാൻ നടപടി സ്വീകരിച്ചു.
2). പഞ്ചായത്തിലെ വിവിധ റോഡുകൾ 10 കോടി യോളം രൂപ ചെലവഴിച്ചു ഗതാഗതയോഗ്യമാക്കി. 30 കോടിയോളം ചെലവഴിച്ച് എക്കൽ, തിമിരി പാലങ്ങ ളുടെ പ്രവൃത്തി ആരംഭിച്ചു.
3). 8 കളിക്കളങ്ങളും 8 സാംസ്കാ രിക നിലയങ്ങളും പൂർത്തീകരി ച്ചു.
4). തൊഴിലുറപ്പ് പദ്ധതിയിൽ 60 കോടി രൂപ തൊഴിലാളികൾക്ക് കൂ ലി ഇനത്തിൽ നൽകി ജില്ലയിൽ മി കച്ച പ്രവർത്തനം നടത്താൻ സാ ധിച്ചു.
5). പന്നിക്കോട്ടൂർ പിഎച്ച്സി, പെരുവണ്ണാമൂഴി കുടും ബാരോഗ്യ കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ ഏറ്റവും മികച്ച കുടുംബാ രോഗ്യ കേന്ദ്രമായി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റാനും സാധിച്ചു.
വന്യമൃഗ ശല്യം പരിഹരിക്കാൻ ഫലപ്രദമായ നടപടികളില്ല
കെ.എ.ജോസുകുട്ടി, പ്രതിപക്ഷം
1). പഞ്ചായത്തിലെ 9 വാർഡുകളും വനവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ജനവാസ മേഖലക ളിൽ വന്യമൃഗ ശല്യം രൂക്ഷമായിട്ടും പ്രശ്നപരിഹാര ത്തിനു ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴി ഞ്ഞിട്ടില്ല.
2). ജലജീവൻ മിഷനിൽ 50 കോടിയോളം രൂപ ചെല വഴിച്ചിട്ടും ചില വാർഡുകളിൽ ഇക്കഴിഞ്ഞ വേനൽ ക്കാലത്തും വാഹനങ്ങളിൽ കുടിവെള്ളം വിതരണ ചെയ്യേണ്ട സ്ഥിതി ഉണ്ടായി.
3). 6 വർഷമായി ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾക്ക് വീട് സ്വപ്നമാ യി അവശേഷിക്കുന്നു
4). സർക്കാർ ഫണ്ട് വെട്ടിക്കുറ യ്ക്കുന്നതിനാൽ വാർഡുകളിൽ വികസന മുന്നേറ്റം സാധ്യമാകുന്നില്ല. ഈ വർഷം ലഭ്യ മായ മെയിന്റനൻസ് ഗ്രാൻ്റിൽ ഒരു വാർഡിന് 20 ലക്ഷം രൂപ ഉണ്ടായിരുന്നത് വെട്ടിക്കുറച്ച് ഇപ്പോൾ ഒരു വാർഡിന് 4 ലക്ഷം രൂപയായി.
5). പഞ്ചായത്തിൽ എൽഡിഎഫ് ഭരണം തുടങ്ങിയ കാലം മുതൽ നടത്തുന്ന താൽക്കാലിക നിയമനങ്ങ ളിൽ അഭിമുഖം പ്രഹസനമാക്കി പാർട്ടി തീരുമാനി ക്കുന്നവരെ മാത്രം നിയമിക്കുന്നു.
🖊️ ജോബി മാത്യു

Comments
Post a Comment