തൊട്ടിൽപാലത്ത് വീണ്ടും കാട്ടാനയിറങ്ങി; നാട്ടുകാർ ഫോറസ്‌റ്ററെ തടഞ്ഞു




തൊട്ടിൽപാലം: കരിങ്ങാട് ഭാഗ ത്ത് നാട്ടുകാർക്ക് ഭീഷണിയായ കാട്ടാനയെ വീണ്ടും കണ്ടു. വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്ഥ‌ല ത്തില്ലാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം പിന്നീട് സ്‌ഥലത്തെ ത്തിയ ഫോറസ്‌റ്ററെയും വാഹന വും നാട്ടുകാർ തടഞ്ഞു വച്ചു.

കരിങ്ങാട് എസ്എൻഡിപി ഭാഗത്ത്  ഉച്ചയ്ക്കാണ് നാ ട്ടുകാർ ആനയെ കണ്ടത്. കരി ങ്ങാട്, ചുരണി ഭാഗങ്ങളിൽ നാട്ടു കാരെ ആക്രമിച്ച കാട്ടാനയാണി തെന്നു നാട്ടുകാർ പറഞ്ഞു.

ഒന്നരമണിക്കൂറോളം ആന യെ നാട്ടുകാർ നിരീക്ഷണത്തിൽ വച്ചു. എന്നാൽ മയക്കുവെടി വച്ച്  ആനയെ പിടികൂടാൻ വനം വകു പ്പ് അധിക്യതർ ഇല്ലാത്തതിനാൽ ആന മറ്റൊരു ദിശയിലേക്ക് നീങ്ങി.

ആർആർടിയുടെ സ്‌ഥിരം ക്യാംപ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും വിളിക്കുമ്പോൾ മാത്രമാണ് ഫോറസ്‌റ്റ് അധികൃതർ എത്തുന്നതെന്ന് നാട്ടുകാർ പറ ഞ്ഞു.

മണിക്കുറുകൾ വൈകിയ ശേഷം എത്തിയ ഫോറസ്‌റ്ററെ യും ഫോറസ്‌റ്റ് വാഹനവും ഏറെനേരം നാട്ടുകാർ തടഞ്ഞു വച്ചു. പഞ്ചായത്ത് അംഗം പി.കെ പുരുഷോത്തമൻ ഉന്നത വനം
വകുപ്പ് ഉദ്യോഗസ്‌ഥരുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തു ടർന്ന് ഇന്നുമുതൽ എസ്എൻഡി പി ഭാഗത്ത് ആർആർടി ക്യാംപ് ആരംഭിക്കുമെന്നു ഇന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സ്ഥലത്ത് എത്തി കർഷകരുമായി ചർച്ച നടത്തുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ സമരം അവ സാനിപ്പിക്കുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി