വനം വകുപ്പിൽ അച്ഛനു ജോലി; 'പണി' കിട്ടിയതു മക്കൾക്ക്



സർക്കാർ ജീവനക്കാരൻ്റെ മക്കൾക്ക് യാത്രാ സൗജന്യം നൽകാനാകില്ലെന്ന് പട്ടികജാതി, വർഗ വകുപ്പ്

വിലങ്ങാട്:  വനംവകുപ്പിൽ ജോ ലി കിട്ടിയത് അച്ഛന്. അതോ ടെ, 'പണി' കിട്ടിയതു വിദ്യാർഥി കളായ മക്കൾക്ക്! കണ്ണൂർ ജില്ല യിൽ കോളയാട് പഞ്ചായത്തിൽ പെരുവ വാർഡിലെ പറക്കാട് ഉന്നതിയിൽ താമസിക്കുന്ന വി. കെ.ബിനുവിനു വനം വകുപ്പിൽ വാച്ചർ ജോലി കിട്ടിയതോടെയാ ണു 2 മക്കളുടെയും വിദ്യാഭ്യാസം മുടങ്ങിയേക്കാവുന്ന രീതിയിൽ പട്ടികജാതി, വർഗ വകുപ്പിന്റെ നിർദേശമുണ്ടായത്.

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി യാണു ബിനുവിൻ്റെ മകൻ അബിനു. മകൾ ആത്മിക ഇതേ സ്‌കൂ ളിൽ ഒന്നാം ക്ലാസിൽ. പറക്കാട് ഉന്നതിയിൽ നിന്നു ചെങ്കുത്തായ വഴിയിലൂടെ 10 കിലോമീറ്ററുണ്ട്, വിലങ്ങാട് സെന്റ് ജോർജ് ഹൈസ്‌കുളിലേക്ക്.

പട്ടികവർഗ വിദ്യാർഥികൾക്കാ : യുള്ള 'വിദ്യാവാഹിനി' എന്ന വാ ഹനത്തിലായിരുന്നു യാത്ര. ബി നു സർക്കാർ ജീവനക്കാരനായ തിനാൽ, മക്കൾക്ക് യാത്രാ സൗജന്യം തുടരാൻ കഴിയില്ലെന്നാ ണു പട്ടികജാതി, വർഗ വകുപ്പ് ബിനുവിനെ അറിയിച്ചത്. ഒരാ ഴ്ചയായി യാത്ര മുടങ്ങിയതോ ടെ കുട്ടികളുടെ പഠനം അവതാള ത്തിലായി.

പറക്കാടു നിന്ന് വിലങ്ങാട്ടേക്ക് പ്രത്യേക വണ്ടി ഏർപ്പെടുത്താ നുള്ള സാമ്പത്തിക ശേഷി ബി നുവിനില്ല. ഇടയ്ക്കിടെ കാട്ടാന ക്കൂട്ടം ഇറങ്ങുന്ന വനമേഖലയോ ടു ചേർന്നുള്ള പറക്കാട് ഉന്നതി യിൽ നിന്ന് ഏറ്റവും അടുത്തുള്ള സ്കൂ‌ളാണ് വിലങ്ങാട് സെന്റ്ജോർജ്.

പട്ടികവർഗക്കാരനായ ബിനു വിനു സ്പെഷൽ റിക്രൂട്മെന്റിലാ ണു വാച്ചറായി ഈയിടെ നിയമ നം ലഭിച്ചത്. തുച്ഛമായ വരുമാ നം ലഭിക്കുന്ന വാച്ചർ ജോലി വേണ്ടെന്നു വയ്ക്കണോ, മക്കളു ടെ പഠനം നിർത്തണോ എന്ന ആശയക്കുഴപ്പത്തിലാണു ബിനു.

കൂത്തുപറമ്പ് ട്രൈബൽ എക്സ്‌റ്റൻഷൻ ഓഫിസർക്കും വിലങ്ങാട് ഹൈസ്കൂൾ ഹെഡ് മാസ്‌റ്റർക്കും പരാതി നൽകിയിട്ടു ดาร้

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി