വാണിമേലിൽ മഞ്ഞപ്പിത്തം പടരുന്നു; വിവാഹങ്ങൾ മാറ്റിവച്ചു



നാദാപുരം: വാണിമേൽ പഞ്ചായ ത്തിൽ മഞ്ഞപ്പിത്തം പടരുന്നു. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട വീടുകളിൽ നിശ്ചിത കാലയളവിനു ള്ളിൽ യാതൊരുവിധ സൽക്കാരങ്ങളും സാമൂഹ്യ ഒത്തുകൂടലുകളും നടത്തരുതെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. ഇ തോടെ വിവാഹങ്ങൾ മാറ്റിവച്ചു. പഞ്ചായത്തിലെ വിവിധ വാർഡു കളിൽ രോഗ ബാധ വർധിച്ചതോ ടെയാണ് ആരോഗ്യവകുപ്പ് നടപ ടികൾ കർശനമാക്കിയത്. 43 പേ
ർക്കാണ് നിലവിൽ രോഗബാധ ഉള്ളത്. അതിനിടെ പഞ്ചായത്തി ൽ 14 ഡെങ്കിപ്പനി കേസുകളും റി പ്പോർട്ട് ചെയ്‌തു. പകർച്ചവ്യാധി സാഹചര്യത്തിൽ വാർഡ് നാലി ൽ ജൂലൈ 10 ന് നടത്താൻ നിശ്ച യിച്ച വിവാഹം ആരോഗ്യ വകു പ്പിൻ്റെ നിർദ്ദേശമനുസരിച്ച് മാറ്റി വച്ചു. വാർഡ് ആറിൽ 12 ന് വിവാ ഹം നടത്താൻ തീരുമാനിച്ച വീ ട്ടുകാർക്കും പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി യിട്ടുണ്ട്.

ഇതരസംസ്ഥാന തൊഴിലാളി കളുടെ താമസ സ്ഥലങ്ങളിൽ മാ ലിന്യ സംസ്‌കരണത്തിന് ആവശ്യ മായ സൗകര്യങ്ങൾ ഇല്ലാത്തതി നാൽ ഭൂമിവാതുക്കൽ ടൗണിലെ കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ ആരോഗ്യവകുപ്പ് നി ർദ്ദേശിച്ചു. ഹെൽത്ത് ഇൻസ്പെ ക്ടർ കെ.ജയരാജിന്റെ നേതൃത്വത്തി ൽ നടന്ന പരിശോധനയിൽ ജൂനി യർഹെൽത്ത് ഇൻസ്പെക്ടർമാരാ യ പി.വിജയരാഘവൻ, സി.പി സ തീഷ് എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി