ഇനിയൊരു ജീവനും പുഴയിൽ പൊലിയരുത് പുഴയോരങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും
🖊️നിസാം കക്കയം
കക്കയം/കരിയാത്തുംപാറ : ഇനിയൊരു ജീവനും ഈ പുഴയിൽ പൊലിയരുത്, ഇനിയൊരുതുള്ളി കണ്ണീരും ഈ പുഴക്കരയിൽ വീഴരുത്, ഇനി യൊരാളും അപകടത്തിൽപ്പെടരുത്... ഈ ലക്ഷ്യങ്ങൾ മുൻനിർത്തി കക്കയം, കരിയാത്തുംപാറ മേഖലകളിൽ ഗൈഡുമാരുടെ സാന്നിധ്യമില്ലാത്ത പുഴക്കരകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അറിയിച്ചു.
അനുവദനീയമല്ലാത്ത മേഖല കളിൽ പ്രവേശിക്കുന്ന സഞ്ചാ രികൾക്കെതിരേ കർശന നടപ ടി സ്വീകരിക്കുമെന്ന് കൂരാ ച്ചുണ്ട് പോലീസും അറി യിച്ചു. അധികൃതരുടെ അനാസ്ഥകാരണവും മുന്നറിയിപ്പ് ബോർഡു കൾ ഇല്ലാത്തതുകാര ണവും കക്കയം, കരിയാ ത്തുംപാറ മേഖലയിലെ ത്തുന്ന വിനോദസഞ്ചാരികൾ തുടർച്ചയായി അപകടത്തിൽ പ്പെടുന്നത് സംബന്ധിച്ച് 'മാതൃഭൂ മി' നൽകിയ വാർത്തയെ തുടർന്നാണ് നടപടി. ജലാശയങ്ങളെ ക്കുറിച്ച് അറിയാവുന്ന പ്രദേശവാസികളുടെ വാക്കുകൾ മുഖവില യെടുക്കാൻ സഞ്ചാരി കൾ വിമുഖതകാണി ക്കുന്നതാണ് അപക ടത്തിനിടയാക്കുന്നത്. പുഴ പുറമേ ശാന്തമാ ണെങ്കിലും ചുഴിയും കുത്തൊഴുക്കും പുഴ യുടെ പ്രവചനാതീത സ്വഭാവവും കാരണം അപകട ങ്ങൾ തുടർക്കഥയാവുകയാണ്.
പലവിധത്തിൽ പുഴകൾ അപകടക്കെണിയാകാം. ചുഴി, അടിയൊഴുക്ക്, പാറക്കെ ട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവ രെ കുടുക്കുന്ന കരി കൽചീളുകൾ, കുഴി കൾ എന്നിവ അപ കടമുണ്ടാക്കും. പാറ കളും തെളിഞ്ഞ തണുത്തവെള്ളവും കണ്ട് പുഴയിലിറങ്ങുന്നവർ ആഴംകൂടിയ കയങ്ങളിലും ചുഴികളിലുംപെട്ട് മരിക്കുകയാണ്. വിനോദ സഞ്ചാരികളും പ്രദേശവാസികളും തമ്മിലുള്ള തർക്കത്തിനും ഇത് കാരണമാകാറുണ്ട്. പലപ്പോഴും ശബ്ദംകേട്ടെ ത്തുന്ന പ്രദേശവാസികളുടെ ഇടപെടലുകൾ കാരണമാണ് ജീവൻ രക്ഷപ്പെടുത്താൻ സാധിക്കുന്നത്. അപായമില്ലാതെ കുളിക്കാൻപറ്റിയ സ്ഥലം എവിടെ യാണെന്ന് അറിയാതെയാണ് പലരും പുഴയിലേക്കിറങ്ങുക.
പുഴയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അറിയാവുന്ന പ്രദേശവാസികളുടെയും ഗൈഡു മാരുടെയും വാക്കുകൾ മുഖവിലയെടുക്കാൻ സഞ്ചാരികൾ തയ്യാറായാൽത്തന്നെ അപകട സാധ്യത കുറയും.

Comments
Post a Comment