കക്കയം ടൂറിസം മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ പഞ്ചായത്ത് ഭരണസമിതി




കൂരാച്ചുണ്ട് :  തോണിക്കടവ്, കരിയാത്തുംപാറ, കക്കയം വിനോദസഞ്ചാര മേഖലയിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കക്കയത്ത് സർവകക്ഷി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഓകെ അമ്മദ് ഗ്രാമഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ, ആൻഡ്രൂസ് കട്ടിക്കാന, മുജീബ് കക്കയം, പത്രോസ് പന്നിവെട്ട്പറമ്പിൽ, വിപിൻ പാറക്കൽ, അരുൺ പാറക്കൽ, പി.എസ്.തോമസ്, നിപിൻ ജോസ് ഐകുളമ്പിൽ, ജാനേഷ് കല്ലക്കുടി എന്നിവർ സംസാരിച്ചു.

തീരുമാനങ്ങൾ :

സഞ്ചാരികൾ പുഴയിലിറങ്ങുന്നതിന് നിയന്ത്രണം വരുത്താൻ ഒൻപതംഗ കമ്മിറ്റിക്ക് രൂപം നൽകി. ചെയർമാൻ മുജീബ് കക്കയം, കൺവീനർ പത്രോസ് പന്നിവെട്ട് പറമ്പിൽ. അപകട സൂചന നൽകുന്ന ബോർഡുകൾ കൂടുതൽ സ്ഥാപിക്കും. തോണിക്കടവ് ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള കരിയാത്തുംപാറ  ടൂറിസം കേന്ദ്രത്തിലെ പോലെ ഗാർഡുമാരെ നിയമിക്കാൻ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എം.എൽ.എ ഉൾപ്പടെയുള്ള ആളുകളെ വിളിച്ചു ചേർത്ത് പഞ്ചായത്തിൽ വിപുലമായി യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്യാൻ തീരുമാനിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി