കക്കയത്തെ അടിയന്തരാവസ്ഥ ;" പോലീസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പുനൽകിയാൽ ഞാൻ സത്യംപറയാം " ബാലസുബ്രഹ്മണ്യത്തിൻ്റെ ഓർമ്മകളിൽ
രാജനെ കൊണ്ടുപോകുന്നത് കണ്ട ന്ന് ബാലസുബ്രഹ്മണ്യം കോടതിയിൽ പറയുമോ? പറഞ്ഞാൽ ഭാര്യയുടെ ഉദര ത്തിലുള്ള കുഞ്ഞിനെ കാണില്ല. രാജന് സംഭവിച്ചത് നിനക്കും സംഭവിക്കും' -നാ ട്ടിലെ പ്രാദേശിക കോൺഗ്രസ് പ്രവർ ത്തകരുടെ ഭീഷണി കേട്ടാണ്, രാജൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട ഹേബി ഹേബി യസ് കോർപ്പസ് ഹർജിയിൽ സാക്ഷിപറയാൻ ഹൈക്കോടതിയിലെത്തുന്നത്.
രാജൻകേസിലെ പ്രധാനസാക്ഷിയാ യിരുന്ന ബാലസുബ്രഹ്മണ്യം അഞ്ചുപ തിറ്റാണ്ട് മുൻപത്തെ ഓർമ്മകൾ പങ്കു വെക്കുമ്പോൾ, അടിയന്തരാവസ്ഥക്കാ ലത്തെ ഭീകരതയുടെ നിഴൽ ആ മുഖ ത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.
കോടതിയുടെ പടികൾ കയറു
മ്പോൾ, രാജനെ അറസ്റ്റുചെയ്ത് കൊ ണ്ടുപോയ പോലീസുകാർ അവിടെ യുണ്ടായിരുന്നു. രണ്ടും കൽപ്പിച്ചാണ് ഞാൻ ജഡ്ഡിക്കുമുന്നിലെത്തിയത്. നി ങ്ങൾ എന്തെങ്കിലും കണ്ടിരുന്നോ എന്ന് ജഡജി ചോദിച്ചപ്പോൾ, 'പോലീസ് ഉപദ്ര വിക്കില്ലെന്ന് ഉറപ്പുനൽകിയാൽ സത്യം പറയാ'മെന്ന് ഞാൻ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം കോടതി നൽ കിയ ഉറപ്പിൽ ഞാൻ കണ്ട കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ചു -സുബ്രഹ്മ ണ്യൻ പറഞ്ഞു.
1976 മാർച്ച് ഒന്നിന് രാവിലെ ആറര യ്ക്ക് ആർഇസി ഹോസ്റ്റലിലെ കോമൺ റൂം അറ്റൻഡറായിരുന്ന വെള്ളലശ്ശേ രി താഴെശ്ശേരി ബാലസുബ്രഹ്മണ്യം ജോലിക്കെത്തിയപ്പോഴാണ് പി. രാ ജൻവാരിയരെ പോലീസ് പിടിച്ചുകൊ ണ്ടുപോകുന്നത് കണ്ടത്. രാജൻവാരി യർക്കൊപ്പം കാനാംകോട്ട് രാജനുൾപ്പെടെ രാജനെന്ന് പേരുള്ള രണ്ടുപേ രെക്കൂടി പോലീസ് ഹോസ്റ്റലിൽനിന്ന് * പിടികൂടിയിരുന്നു. മുരളി കണ്ണമ്പിള്ളി, ചാലി ജോസഫ് എന്നിവരും അവിടെ - യുണ്ടായിരുന്നു.
കഴുത്തിന്റെ താഴ്‌ഭാഗംവരെ മുടി - നീട്ടിയ രാജനെ, രാജ മുടിവലിച്ചിഴച്ചാണ് = പോലീസ് കൊണ്ടുപോയത്. പോലീസ് - രാജ് ഭയന്ന് ഒരാൾപോലും പോലീസ് - നടപടിയെ ചോദ്യം ചെയ്തില്ല. ഇലക്ട്രി - ക്കൽ എഇ ആയിരുന്ന പത്മനാഭൻ നാ യരുടെ സഹപാഠിയായിരുന്ന, ക്രൈം ബ്രാഞ്ച് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജനെ അറസ്റ്റുചെയ്തിരുന്നത്.
ആർഇസി കോളേജിലെ അവസാ നവർഷ വിദ്യാർഥിയായിരുന്ന രാജൻ ഗായകനും കോളേജിലെ ആർട്‌സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷനിലുണ്ടായ (ഇന്നത്തെ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ)
നക്സലൈറ്റ് ആക്രമണത്തെത്തുടർന്ന്, അതിൽ പങ്കാളിയായ ഒരു രാജനെ തി രഞ്ഞുവന്ന പോലീസ്, ഹോസ്റ്റലിലെ ത്തി സംഘംചേർന്നിരുന്ന വിദ്യാർഥിക ളോട് ആരാണ് രാജനെന്ന് ചോദിക്കു കയും, രാജനെ കൊണ്ടുപോവുകയു മായിരുന്നു.
കമ്പനിമുക്കിലെ പൗൾട്രി ഫാമിനടു ത്തുള്ള റൂമിലേക്കാണ് രാജനെ ആദ്യം കൊണ്ടുപോയത്. മൈതാനത്തിന് നടു വിലൂടെ ഞങ്ങൾ അവിടെയെത്തിയ പ്പോഴേക്കും തെളിവെടുപ്പ് പൂർത്തി യാക്കി രാജനുമായി പോലീസ് പോയി രുന്നു. നക്സലുകളുമായി അനുഭാവമു ള്ള ലേഖനങ്ങൾ മുറിയിൽനിന്ന് കിട്ടി യെന്നാണ് അന്ന് പോലീസുകാർ പറ ഞ്ഞത്.
ഞാൻ പഠനകാലം മുതൽ ഒരു ആർഎസ്എസ് ചിന്താഗതിക്കാരനാ ണ്. രാജൻ ഒരു നക്സലാണെന്ന് ഒരിക്കൽപ്പോലും എനിക്ക് തോന്നിയിട്ടില്ല.
ഒരുവർഷത്തോളം കഴിഞ്ഞ്, അടിയ ന്തരാവസ്ഥയുടെ തീവ്രത കുറഞ്ഞപ്പോ ഴാണ് രാജനെ കാണാനില്ലെന്ന് ചൂണ്ടി ക്കാട്ടി ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്യുന്നത്.
അടിയന്തരാവസ്ഥ കഴിഞ്ഞ് ആദ്യമാ യി കോടതിയിൽ സമർപ്പിച്ച ഹേബിയ സ് കോർപ്പസ് ഹർജി ഈ സംഭവത്തി ലായിരുന്നു. രാജൻ പോലീസ് കസ്റ്റഡി യിൽ കൊല്ലപ്പെട്ടതാണെന്ന് കോടതി കണ്ടെത്തിയെങ്കിലും, കുറ്റക്കാർക്കെതി രേ തെളിവില്ലാതിരുന്നതിനാൽ ശിക്ഷ അപ്പീലിൽ ഒഴിവാക്കപ്പെടുകയായിരു ന്നു. സേവനകാലത്ത് സാക്ഷ്യംവഹിച്ച ക്രൂരനടപടി, സധൈര്യം കോടതിയിൽ പറഞ്ഞെന്ന ചാരിതാർഥ്യത്തോടെ,
എൻഐടി ഡയറക്ടറുടെ ഡ്രൈ വറായി 2010-ൽ ബാലസുബ്രഹ്മണ്യം എൻഐടിയുടെ പടിയിറങ്ങി.

Comments
Post a Comment