തെളിയാത്ത കേസാക്കിയത് 91-ൽ എൻ. സുഭാഷ് ബാബു
കോഴിക്കോട് 1989 സെപ്റ്റംബർ 24-ന് കോഴി ക്കോട് വെള്ളയിൽ കടപ്പുറത്ത് അജ്ഞാതൻ മരിച്ച കേസ് തെളിയാത്ത കേസാക്കിയത് (അൺ ഡിക്റ്റക്ട്ഡ്) താൻ നടക്കാവ് സിഐയായിരു ന്ന കാലത്തായിരുന്നെന്ന് റിട്ട. പോലീസ് സൂപ്ര ണ്ട് എൻ. സുഭാഷ് ബാബു ' പറഞ്ഞു .
“ഈ കേസ് ഓർമ്മിക്കാൻ ഒരു കാരണമുണ്ട്. താൻ നടക്കാവ് ഇൻസ്പെക്ടറായി കുറച്ചുകാലമേ എൻ. സുഭാഷ് ഉണ്ടായിരുന്നുള്ളൂ. അതിനിടെ ഒരു കൊലപാതകക്കേസിൽ ആര് കൊന്നു, കൊല്ലപ്പെട്ടതാര്, ദൃക്സാക്ഷികൾ ഇല്ലാ ത്ത, പരാതിക്കാർ ഇല്ലാത്ത ഒരേ ഒരു കേസേയുണ്ടായിരുന്നു ള്ളൂ എന്നതുതന്നെയാണ്. 1991 ഫെബ്രുവരിയിലോ മറ്റോ ആണ് കേസ് യുഡിയാക്കിയത്. രണ്ടുവർഷത്തോളം അന്വേഷണം നട ത്തിയിട്ടും ഒരുവിധ തുമ്പും കിട്ടാതിരുന്നതാണ് യുഡിയായി റി പ്പോർട്ട് ചെയ്യാൻ ഇടയാക്കിയത്. റിപ്പോട്ട് അന്നത്തെ കോഴിക്കോട് നോർത്ത് അസി. കമ്മിഷണർ മുഖേന കമ്മിഷണർക്ക് നൽ കിയിരുന്നു. കമ്മിഷണർ അംഗീകരിച്ചാണ് കേസ് തിരിച്ചറിയാത്ത കേസായി മാറ്റിയ ത്.”-സുഭാഷ് ബാബു ഓർത്തെടുത്തു വായയും മൂക്കുംപൊത്തി ശ്വാസംമുട്ടി ച്ചാണ് കൊലനടത്തിയതെന്ന് അന്നത്തെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ എഴുതിയിരുന്നെ ന്നാണ് ഓർമ്മ. മുഹമ്മദലി വെളിപ്പെടുത്തിയ മൊഴിയിൽ പറ യുന്ന കഞ്ചാവ് ബാബുവുമായി സാമ്യതയുള്ള ഒരാൾ അന്നത്തെ ബംഗ്ലാദേശ് കോളനിയിൽ ഉണ്ടായിരുന്നു. അയാൾതന്നെയാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതേപേരിൽ ധാരാളം ബാബു മാർ അന്നത്തെ വിവിധതരം ക്രിമിനൽ കേസുകളിൽ ഉണ്ടായിരു ന്നെങ്കിലും കഞ്ചാവ് ബാബു എന്ന് വിളിപ്പേര് വരാൻ സാധ്യതയു ള്ള ഒരാൾ ഉണ്ടായിരുന്നു. ഈ കോളനിയിൽ അന്നുണ്ടായിരുന്ന ലൈംഗികത്തൊഴിലാളികൾ മുഖേനയുള്ള അന്വേഷണത്തിലൂടെ യും ഈ ബാബുവിനെ കണ്ടെത്താം. ജീവനോടെയുണ്ടോ നാടുവി ട്ടോ എന്നൊന്നും അറിയില്ല"- സുഭാഷ് ബാബു കൂട്ടിച്ചേർത്തു.

Comments
Post a Comment