കല്ലാനോട്ട് കേരള കോൺഗ്രസ്(എം) വിട്ട 40 കുടുംബങ്ങൾ കോൺഗ്രസിൽ
കൂരാച്ചുണ്ട്: കേരള കോൺഗ്ര സ്(എം) കല്ലാനോട് മേഖലയിലെ 40 കുടുംബങ്ങളെ കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചു. കല്ലാ നോട് മേഖല മഹാത്മാഗാന്ധി കുടുംബ സംഗമ-ലയന സമ്മേ ളന വേദിയിൽ ഡിസിസി പ്രസി ഡന്റ് കെ. പ്രവീൺകുമാർ കേരള കോൺഗ്രസ് (എം) പ്രവർത്തകരെ ഷാൾ അണിയിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസി ഡന്റ് തിരഞ്ഞെടുപ്പിനോട് അനു ബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി യിൽ കല്ലാനോട് മണ്ഡലം കമ്മി റ്റി കേരള കോൺഗ്രസ് (എം) നേതാക്കൾ പാർട്ടിയിൽ നിന്നു രാജിവച്ചിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റി കല്ലാനോട് മണ്ഡലം കമ്മിറ്റിയുടെ രാജി സ്വീകരിച്ച് കൂ രാച്ചുണ്ട്, കല്ലാനോട് മണ്ഡലം കമ്മിറ്റികൾ ലയിപ്പിച്ച് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയായി പ്രവർത്തി ക്കാൻ തീരുമാനിക്കുകയും ചെയ്തു.
വാർഡ് പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹി ച്ചു. ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രാജീവൻ, മണ്ഡ ലം കോൺഗ്രസ് പ്രസിഡന്റ് ജോസ് വെളിയത്ത്, ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, മെംബർ സിമിലി ബിജു, നിസാം കക്കയം, ഗീത ചന്ദ്രൻ, മെംബർ അരുൺ ജോസ്, തോമസ് കുമ്പു ക്കൽ, സണ്ണി കോട്ടയിൽ, സണ്ണി തുണ്ടിയിൽ എന്നിവർ പ്രസംഗി ച്ചു.

Comments
Post a Comment