4 വർഷം മുൻപ് നഷ്ടപ്പെട്ട് പോയ സ്വന്തം അച്ഛനെ ഗാന്ധിഭവനിൽ കണ്ടുമുട്ടി മകൾ.





കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് മകളും അച്ഛനും

നഷ്ടപ്പെട്ട് പോയ സ്വന്തം അച്ഛനെ ഗാന്ധിഭവനിൽ കണ്ടുമുട്ടി മകൾ.
വർഷങ്ങൾക്ക് മുൻപ് അച്ഛനെ നഷ്ടപെട്ടുപോയതാണ് സംഗീർത്ഥന എന്ന പെൺകുട്ടിക്ക് .4 വർഷം മുൻപ് സുഖമില്ലാതെ അമ്മയും മരിച്ചതോടെ സംഗീർത്ഥനയെ നോക്കാൻ ആരുമില്ലാതായതോടെ പത്തനാപുരം ഗാന്ധി ഭവനിൽ എത്തിക്കുകയായിരുന്നു .. അവിടെ വെച്ചാണ് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട് പോയ അച്ഛനെ മകൾ കാണുകയും പരസ്പരം ഇരുവരും തിരിച്ചറിഞ്ഞതും.

മാനസികമായി കുറച്ചു പ്രശ്നങ്ങൾ നേരിട്ടിരുന്ന അച്ഛൻ ഒരിക്കൽ ആരോടും പറയാതെ എങ്ങോട്ടോ പോവുകയായിരുന്നു .. മനസികവെല്ലുവിളി നേരിട്ടിരുന്ന അച്ഛനെ നഷ്ടമായി എന്നാണ് അമ്മയും മകൾ സംഗീർത്ഥന കരുതിയത് ..എന്നാൽ വളരെ അപൂർവ്വമായൊരു കൂടി കാഴ്ചക്കാണ് ഗാന്ധിഭവൻ സാക്ഷ്യം വഹിച്ചത് ..

മെഡിക്കൽ കോളേജിൽ നിന്നും ആരും നോക്കാനില്ലാതെ കുറച്ചു പേരെ കൊല്ലം പത്തനാപുരം ഗാന്ധിഭവനിലേക്ക് എത്തിച്ചിരുന്നു ആ കൂട്ടത്തിൽ സംഗീർത്ഥനയുടെ അച്ഛനും ഉണ്ടായിരുന്നു .. മകളെ ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു പാറു എന്ന് വിളിച്ച് അച്ഛൻ ഓടിയെത്തിയപ്പോഴാണ് മകളും തിരിച്ചറിഞ്ഞത് .. ആരുമില്ലതെ അനാഥമായ ജീവിതത്തിലേക്കാണ് സംഗീർത്ഥനയ്ക്ക് അച്ഛനെ തിരികെ ലഭിച്ചത് .. ഇനി അച്ഛന് വേണ്ടി പഠിച്ചു ജോലി വാങ്ങി അച്ഛനെ പൊന്നുപോലെ നോക്കണം എന്നാണ് മകൾ സംഗീർത്ഥനയുടെ ആഗ്രഹം

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി