39 വർഷം മുൻപ് നടന്ന കൊലപാതകം;കൂടരഞ്ഞിയിൽ മരിച്ചത് ശിവൻ?, അന്വേഷണം പാലക്കാട്ടേക്ക്
തിരുവമ്പാടി മുൻഎസ്ഐ ഒ.പി.തോമസിൻ്റെ മൊഴിയിൽ നിർണായക സൂചനകൾ
കൂടരഞ്ഞി: 39 വർഷം മുൻപു കൊലപാതകം നട ത്തിയെന്ന വേങ്ങര സ്വദേശി മു ഹമ്മദലിയുടെ വെളിപ്പെടുത്ത ലിൽ, കൂടരഞ്ഞിയിൽ മരിച്ചതു പാലക്കാട് ജില്ലാ അതിർത്തിയോ ടു ചേർന്നുള്ള ആളാണെന്നു സൂചന. 1986 ൽ തിരുവമ്പാടി എസ്ഐ ആയിരുന്ന ഒ.പി.തോമസിന്റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
മരിച്ചയാളുടെ പേര് ശിവനെ ന്നാണു മൃതദേഹം ഏറ്റുവാ ങ്ങാൻ എത്തിയ ബന്ധു പറഞ്ഞ ത്. പാലക്കാട് തമിഴ്‌നാട് അതിർ ത്തി ഗ്രാമത്തിലുള്ളയാളാണു മരി ച്ചത്. ബന്ധു സംസാരിച്ചതു തമി 吳ยวท้
തമിഴ് സംസാരിക്കുന്ന സുഹൃ ത്തും ഒപ്പമുണ്ടായിരുന്നതായി, ഡിവൈഎസ്‌പി ആയി വിരമിച്ച് :
ഇപ്പോൾ എറണാകുളം പറവൂ രിൽ താമസിക്കുന്ന തോമസ് അന്വേഷണ സംഘത്തോടു വ്യ ക്തമാക്കി. മരിച്ചയാൾക്ക് 20-22 വയസ്സും ഒത്ത ശരീരവുമുണ്ടായി രുന്നു. വെള്ളം കുറഞ്ഞ തോട്ടരി കിൽ ഇരിക്കുമ്പോൾ അപസ്മാര ബാധയുണ്ടായി വെള്ളത്തിലേ ക്കു വീണതാണു മരണമെന്നാ ണ് അന്നത്തെ അന്വേഷണ നിഗ മനം. ഇതു സാധുകരിക്കുന്ന പോ സ്‌റ്റ്‌മോർട്ടം റിപ്പോർട്ടും സാക്ഷി മൊഴികളുമുണ്ടായിരുന്നു.
ഇപ്പോൾ മുഹമ്മദലി നടത്തിയ വെളിപ്പെടുത്തൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെ ന്നും ഇക്കാര്യം പുതിയ അന്വേ ഷണ സംഘത്തോടു പറഞ്ഞിട്ടു ണ്ടെന്നും തോമസ് പറഞ്ഞു.
അന്ന് 14 വയസ്സുള്ള മുഹമ്മദലി ക്ക് ഒറ്റയ്ക്കു കൊലപ്പെടുത്താൻ കഴിയുന്നതിലും ആരോഗ്യമുള്ള യാളാണു മരിച്ചത്. കൊലപാതകമാണെന്നു സംശയിക്കാനുള്ള പരുക്കുകൾ മൃതദേഹത്തിലു ണ്ടായിരുന്നില്ല. മറ്റു സാഹചര്യ ത്തെളിവുകളും ലഭിച്ചില്ല.
തോടരികിൽ പ്രഭാത കൃത്യ ങ്ങൾക്കിരുന്ന ആളെ പിന്നിൽനി ന്നു ചവിട്ടിവീഴ്ത്തി ഓടിപ്പോവുക യായിരുന്നു എന്നാണു മുഹമ്മദ ലിയുടെ മൊഴി. ആൾ മരിച്ചു എന്ന വിവരം രണ്ടു ദിവസം കഴി ഞ്ഞാണ് താൻ അറിയുന്നതെ ന്നും മുഹമ്മദലി പറഞ്ഞിട്ടുണ്ട്. മരിച്ചത് ആരെന്നും മരണം എങ്ങ നെയെന്നും കണ്ടെത്താൻ മെഡി ക്കൽ കോളജിലെ പോസ്റ്റ്മോർ ട്ടം റിപ്പോർട്ടിൽ നിന്ന് എന്തെങ്കി ലും സൂചന കിട്ടുമെന്ന പ്രതീക്ഷ യിലാണ് അന്വേഷണ സംഘം.
തോമസിന്റെ മൊഴിയിലെ സു ചന പ്രകാരം പാലക്കാട് കേന്ദ്രീ കരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കും. 1986 ഒക്ടോബർ, നവംബർ മാസങ്ങളിൽ കേരള-തമിഴ്‌നാട് അതിർത്തി പ്രദേശത്തുനിന്നു കാണാതായ ആളുക ളെക്കുറിച്ചു വിവരങ്ങളുള്ളവർ തിരുവമ്പാടി എസ്എച്ച്ഒ കെ.പ്ര ജീഷിനെ അറിയിക്കണമെന്ന് (94979 47246) പൊലീസ് ആവശ്യ പ്പെട്ടു.
1989 സെപ്റ്റംബറിൽ നടത്തി യതായി മുഹമ്മദലി പറയുന്ന രണ്ടാമത്തെ കൊലപാതകത്തെ ക്കുറിച്ചുള്ള വിവരങ്ങൾക്കായും മെഡിക്കൽ കോളജ് ഫൊറൻസി ക് വിഭാഗത്തെ സമീപിച്ചിരിക്കുക യാണ് പ്രത്യേക സ്ക്വാഡ്. കൂട്ടു പ്രതി എന്നു മുഹമ്മദലി പറയു ന്ന 'കഞ്ചാവ് ബാബു'വിനെ കണ്ടെത്താനുള്ള ശ്രമവും ആരം ഭിച്ചു. അടിവാരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന 'കരാട്ടെ ബാ ബു' എന്ന ആൾ പൊലീസിന്റെ പഴയ പ്രതിപ്പട്ടികയിലുണ്ട്. ഈ കേസ് അക്കാലത്ത് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണു പൊലീസ്.

Comments
Post a Comment