39 വർഷം മുമ്പ് നടന്ന കൂടരഞ്ഞിയിലെ കൊലപാതകം: ആദ്യമായി മൊഴി നൽകിയ വെള്ളരികുണ്ട് സ്വദേശിയെ നേരിൽ കണ്ട് തിരുവമ്പാടി പോലീസ്
കൂടരഞ്ഞി: വേങ്ങര കിളിനക്കോട് പള്ളിക്കൽ ബസാർ താ യ്‌പറമ്പിൽ മുഹമ്മദലി (54) കൂടരഞ്ഞിയിൽ യുവാവിനെ ചവിട്ടി വീഴ്ത്തി കൊന്നുവെന്ന മൊഴിക്കു പിന്നാലെ പൊലീസ്.
കൂടരഞ്ഞിയിലെ മരണം സംബന്ധിച്ച് ആദ്യമായി തിരുവമ്പാടി സ്റ്റേഷനിൽ മൊഴി നൽകിയ ടി.സി.വർക്കിയെ കാസർകോട് വെള്ളരിക്കുണ്ടിൽ പോയി പൊലീസ് ഇന്നലെ കണ്ടെങ്കിലും വലിയ പ്രയോജനം ഉണ്ടായില്ല. കൂടരഞ്ഞിയിൽ അന്ന് പൊതു പ്രവർത്തകനായിരുന്ന വർക്കി, 20 വർഷം മുമ്പാണ് കാസർകോ ട് എത്തിയത്. ഇപ്പോൾ 80 വയസുണ്ട്. മൃതദേഹം കണ്ടെത്തിയ വിവരം താൻ സ്‌റ്റേഷനിൽ അറിയിച്ചു എന്നു മാത്രമേ ഉള്ളു. മരി ച്ചയാളെ കുറിച്ച് തനിക്ക് വിവരമൊന്നും ഇല്ലെന്ന് വർക്കി പൊ ലീസിനോടു പറഞ്ഞു.

Comments
Post a Comment