കൊലപാതകം ഒന്നല്ല, രണ്ട്' 36 വർഷം മുൻപ് രണ്ടാമതൊരു കൊല കൂടി ചെയ്തെന്ന് മുഹമ്മദലി








കൃത്യത്തിൽ മറ്റൊരാൾകൂടി: പിന്നീട് അയാളെ കണ്ടിട്ടില്ല

1986
കോഴിക്കോട് കൂടരഞ്ഞി, ഇരുപതുകാരനായ അജ്‌ഞാത യുവാവ്

1989
കോഴിക്കോട് വെള്ളയിൽ ബീച്ച് അജ്‌ഞാത യുവാവ്


കോഴിക്കോട് : 1986 ൽ നടത്തിയ കൊലപാത കത്തെക്കുറിച്ചു പൊലീസിനു മൊഴിനൽകിയ മല പ്പുറം വേങ്ങര സ്വദേശി മുഹമ്മാലിയുടെ ഞെട്ടി ക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി 1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വച്ചും ഒരാളെ കൊന്നുവെന്നാണു മൊഴി

ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബർ 24നു നടക്കാവ് പൊലീസ് ‌സ്റ്റേഷനിൽ റജിസ്‌റ്റർ ചെയ്തിരുന്നതായും കണ്ടെത്തി. കടപ്പുറത്ത് യുവാവിൻ്റെ അജ്ഞാത മൃതദേഹം കര കണ്ടെത്തിയ വാർത്ത പിറ്റേന്ന് '201 യാള മനോരമ'യിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ടൗൺ അസിസ്റ്റൻ്റ് കാമിഷണർ ടി.കെ.അഷ്റ ഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് കേസിൽ അന്വേഷണം തുടങ്ങി.

14-ാം വയസ്സിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതാ യി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര ‌സ്റ്റേഷനിൽ ഹാജരായി മുഹമ്മദലി വെളിപ്പെടു ത്തിയത്. ഇതു സ്‌ഥിരീകരിച്ച തിരുവമ്പാടി പൊ ലീസ്. കൊല നടന്ന സ്‌ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരി ച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തിൽകൂടി പങ്കുണ്ടെന്നു ഹമ്മദലി വെളിപ്പെടുത്തിയത്.

എന്തെങ്കിലും മാനസിക പ്രശ്നങ്ങളെത്തുടർ ന്നാണോ ഇത്തരം മോഴികളെന്ന സംശയവും പൊലീസിനുണ്ട്. പക്ഷേ, മുഹമ്മാലി പറയുന്ന സാഹചര്യങ്ങളും യഥാർഥ സംഭവങ്ങളും രണ്ടിട ത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസി നെ കുഴക്കുന്നത്.

പൊലീസിന്റെ പ്രതിസന്ധി

. കൊലപാതകങ്ങൾ ചെയ്തെന്ന് അവകാശപ്പെടുന്ന ആൾ മുന്നിലുണ്ട്. പക്ഷേ, കൊല്ലപ്പെട്ടവരെ അറിയില്ലെന്ന് അയാൾ. അവർ ആർ?

. രേഖകളിലും പത്രവാർത്തകളിലും രണ്ടും അജ്ഞ‌ാത മൃതദേഹങ്ങൾ.

*സംഭവങ്ങൾ നടന്നിട്ട് 39 വർഷവും

36 വർഷവും പിന്നിട്ടിരിക്കുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി