തദ്ദേശ തിരഞ്ഞെടുപ്പ് 3000 പോളിങ് ബൂത്തുകൾ കുറയും




തദ്ദേശ കരട് വോട്ടർ പട്ടിക 21ന്

കോഴിക്കോട് : തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് ഈ വർഷം നട ക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കരട് വോട്ടർ പട്ടിക 21ന് പുറത്തിറങ്ങിയേക്കും. മുവായിരത്തോളം പോളിങ് ബൂ ത്തുകൾ കുറയുമെന്നാണു സൂ
ചന. 2020ലെ തിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനുകൾ മുപ്പത്ത യ്യായിരത്തോളമായിരുന്നു. ഒരു പോളിങ് ബൂത്തിൽ പഞ്ചായത്തു കളിൽ 1300, നഗരസഭകളിൽ 1600 എന്നിങ്ങനെ പരമാവധി വോട്ടർമാരെ ഉൾപ്പെടുത്താൻ സം സ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചതോടെയാണു കുറയുന്നത്. ഒരു വാർഡിൽ ഒന്നിൽ കൂടുതൽ പോളിങ് ബൂത്തുകൾ ഉണ്ടെങ്കിൽ വോട്ടർമാരുടെ എണ്ണം കുറവുള്ളതു നിർത്തലാ ക്കി അവരെ രണ്ടാമത്തേതിലേ ക്കു മാറ്റി. ബുത്തുകളുടെ എണ്ണം കുറയ്ക്കുന്നത് വോട്ടെടുപ്പ് സമ യത്ത് തിരക്കിനിടയാക്കുമെന്നു ചുണ്ടിക്കാട്ടി യുഡിഎഫ് മുൻപേ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡ് വിഭജനത്തിൻ്റെ 
അടിസ്ഥാനത്തിൽ പുതിയ അതിർത്തികൾക്കുള്ളിൽ പോളി ങ് സ്റ്റേഷനുകൾ നിശ്ചയിച്ച്, നിലവിലെ വോട്ടർ പട്ടികയിൽ നി ന്നു വോട്ടർമാരെ ഇത് അനുസരി ച്ച് ക്രമീകരിക്കുന്ന നടപടികൾ പൂർത്തിയായി. ഇലക്ടറൽ റജി സ്ട്രേഷൻ ഓഫിസർമാരായ തദ്ദേശ സ്‌ഥാപന സെക്രട്ടറിമാ രാണു ഇതു നിർവഹിച്ചത്. പോ ളിങ് സ്റ്റേഷനുകളുടെ പട്ടിക കലക്ടർമാരാണ് പരിശോധിച്ചത്. തുടർന്നു സംസ്‌ഥാന തിര ഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകി. പൊതുതിരഞ്ഞെടുപ്പി ന്റെ മുന്നൊരുക്ക പ്രവർത്തന ങ്ങൾ വിശദീകരിക്കാൻ രാഷ്ട്രീ യപാർട്ടികളുടെ സംസ്‌ഥാനതല യോഗം സംസ്ഥാന തിരഞ്ഞെടു പ്പ് കമ്മിഷണർ എ.ഷാജഹാൻ 19നു വിളിച്ചുചേർത്തിട്ടുണ്ട്. തിരു വനന്തപുരം മസ്ക്കറ്റ് ഹോട്ടലി ലെ ഹാർമണി ഹാളിൽ രാവിലെ 11 നാണു യോഗം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി