28 മൈൽ - തലയാട് മലയോര ഹൈവെ പാതയോരം ഇടിയുന്നു; കൃഷി ഭൂമി തകരുന്നു




 28-ാം മൈൽ വ്യൂ പോയിൻ്റ് ഭാഗത്താണ് പ്രശ്‌നം

🖊️ജോബി മാത്യു 

കൂരാച്ചുണ്ട്:   മലയോര ഹൈവേ യുടെ 28-ാം മൈൽ - തലയാട് പടിക്കൽവയൽ റീച്ചിൽ 28-ാം മൈൽ മേഖലയിലെ പാതയോരം ഇടിയുന്നതിനാൽ കൃഷി ഭൂമിയും കാർഷിക വിളകളും തകരുന്നു. 28-ാം മൈൽ വ്യൂ പോയിന്റ് ഭാഗ ത്ത് 200 മീറ്ററോളം പ്രദേശത്താ ണ് പ്രശ്നം.


റോഡിന്റെ ഇടത് ഭാഗത്ത് പാ തയുടെ ഭൂമി 12 മീറ്ററോളം ഉയര ത്തിൽ കൃഷിയിടത്തോടു ചേർ ന്ന് ഇടിച്ച് മണ്ണെടുത്തിരുന്നു. ഈ ഭാഗത്താണ് കൃഷിഭൂമിയിലെ തെങ്ങ്, മരങ്ങൾ ഉൾപ്പെടെ തക രുന്നത്. തടത്തിൽ ഫിലോമിന ജോർജ്, തടത്തിൽ നിമിഷ മിക്കി എന്നിവരുടെ തെങ്ങ്, റബർ കാർ ഷികാദായമുള്ള 2 ഏക്കറോളം ഭൂമിയാണ് ഇടിയുന്നത്.

മഴക്കാലത്ത് 4 ഭാഗങ്ങളിൽ ഇടിച്ചിൽ സംഭവിച്ചു. ഇപ്പോഴും മണ്ണിടിച്ചിൽ തുടരുകയാണ്.

റോഡ് നിർമാണത്തിനു മണ്ണിടി : ച്ചതോടെ കൃഷിയിടത്തിലേക്ക് ഉണ്ടായിരുന്ന റോഡും നഷ്‌ടപ്പെ ട്ടതോടെ സ്വന്തം ഭൂമിയിലേക്ക് കയറാൻ വഴിയില്ലാത്ത സ്‌ഥിതി യിലായി. റോഡിന്റെ ഇടത് ഭാഗ ത്ത് സംരക്ഷണ ഭിത്തി നിർമാ ണം എസ്‌റ്റിമേറ്റിൽ ഉൾപ്പെടുത്തി യിട്ടില്ലെന്ന് കെആർഎഫ്ബി അധികൃതർ പറയുന്നു.

റോഡിന്റെ വലതുവശത്ത് 10 മീറ്ററോളം ആഴത്തിലാണു കൃഷി ഭൂമി. ഈ മേഖലയിലും റോഡി ന്റെ സംരക്ഷണ ഭിത്തി നിർമാണ ത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല. വർഷങ്ങൾക്ക് മുൻപ് 30 മീറ്ററില ധികം വീതിയിൽ റോഡിന് ഭൂമി ഏറ്റെടുത്തതാണ്. ഈ ഭാഗത്ത് റോഡിന്റെ 15 മീറ്ററോളം ദൂരം കൂ ടി ഭിത്തി കെട്ടിയെടുക്കാൻ ഉണ്ടെന്നു പറയുന്നു. പണി തുട ങ്ങിയതോടെ സ്വകാര്യ ഭൂമിയി ലേക്ക് പ്രവേശിക്കാനുള്ള റോ ഡും നഷ്‌ടമായി.

ജോർജ് തോമസ് തടത്തിൽ, ഷൈൻ ജോർജ് തടത്തിൽ, സണ്ണി തോമസ് തടത്തിൽ, ലൗലി സണ്ണി തടത്തിൽ, സജി ചോര പ്പള്ളി, ജോയി തോമസ് തട ത്തിൽ എന്നിവരുടെ കൃഷിഭൂമി ക്കും, വിളകൾക്കും റോഡ് സംര ക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ ഭീഷണിയാണ്. പാതയോരം ഇടി ഞ്ഞ് സ്വകാര്യ ഭൂമിയിലേക്ക് വീ ഴും. തെങ്ങ്, റബർ, കൊക്കോ, കമുക് എന്നിവയുള്ള കൃഷി ഭൂമി: യാണിത്.

ജോർജ് ചിറ്റക്കാട്ടുകുഴി, ഇബ്രാഹിം എകരുൽ എന്നിവരു ടെ വീടുകൾക്കും അപായ സാധ്യ തയാണ്. റോഡിന്റെ ഒരു ഭാഗ ത്ത് മാത്രം മണ്ണിടിച്ചു എളുപ്പം പ്രവൃത്തി നടത്താനുള്ള കരാറു കാരന്റെ നീക്കമാണ് അപകട ഭീഷണിക്ക് കാരണമെന്ന് കർഷ കർ പറയുന്നു. ഈ റീച്ചിൽ മറ്റ് ഭാഗത്ത് സംരക്ഷണ ഭിത്തി നിർ മിച്ചതു പോലെ പാതയുടെ ഇരു ഭാഗങ്ങളിലും ഭിത്തി നിർമിക്കണ മെന്നും കൃഷിയിടത്തിലേക്ക് നി : ലവിലുണ്ടായിരുന്ന റോഡ് പുനഃ : സ്‌ഥാപിച്ച് നൽകണമെന്നുമാണ് ആവശ്യം ഉയരുന്നത്. പ്രശ്നപരി ഹാരത്തിനായി കർഷകർ കെആർഎഫ്ബി അധികൃതർക്ക് പരാതി നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി