തലയാട് ചീടിക്കുഴിയിൽ ഉരുൾപൊട്ടൽ; മലയോര ഹൈവേയിൽ 26ാം മൈൽ ഭാഗത്ത് മണ്ണിടിച്ചിൽ
തലയാട്: കനത്ത മഴയിൽ തലയാട് ചീടിക്കുഴി പ്രദേശത്ത് ഉരുൾപൊട്ടി. ഇവിടെ വീടുകൾ ഇല്ലാതിരുന്നതിനാൽ ആളപായമില്ല. എങ്കിലും വലിയ തോതിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്. മലയോര ഹൈവേയുടെ പണി നടക്കുന്ന തലയാട് റീച്ചിൽ 26ാം മൈൽ ഭാഗത്ത് കനത്ത് മണ്ണിടിച്ചിലുമാണ് ഉണ്ടായത്. റോഡിന്റെ ഒരു വശത്തുകൂടെ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം ചെയ്തു കൊടുത്ത് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കനത്ത മഴയിൽ ഇനിയും ഏതു സമയത്തും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. കക്കയം - തലയാട് റോഡിൽ 26ാം മൈൽ, 27ാം മൈൽ മേഖലകളിൽ പാതയോരത്തെ മണ്ണ് ഇടിഞ്ഞ് അപകട ഭീഷണിയാകുന്നതായി നേരത്തെ മുതൽ പരാതിയുണ്ടായിരുന്നു..

Comments
Post a Comment