ബാലുശ്ശേരി- കൂട്ടാലിട, കായണ്ണ, പേരാമ്പ്ര റൂട്ടിൽ ആശിർവാദ് ബസ് യാത്ര ആരംഭിച്ചിട്ട് 25 വർഷം
ആശിർവാദ് ബസിനും ജീവനക്കാർക്കും നാട്ടുകാരുടെ ഹൃദ്യമായ വരവേൽപ്പ്
കായണ്ണ : പ്രശസ്ത സേവനം ചെയ്ത് 25 വർഷം പൂർത്തിയാക്കുന്ന ആശിർവാദ് ബസ്സിനും ജീവനക്കാർക്കും നാട്ടുകാർ ഹൃദ്യമായ വരവേൽപ്പ് നൽകി. ബാലുശ്ശേരി കൂട്ടാലിട, പാടിക്കുന്ന് കായണ്ണ പേരാമ്പ്ര റൂട്ടിൽ ആശിർവാദ് ബസ് യാത്ര ആരംഭിച്ചിട്ട് 25 വർഷം പൂറത്തിയായിരിക്കുന്നു.
യാതൊരുവിധ യാത്രാസൗകര്യം ഇല്ലാതിരുന്ന ഈ റൂട്ടിൽ ജനങ്ങൾ വളരെയധികും കഷ്‌ടതകൾ സഹിച്ചാണ് യാത്ര ചെയ്തിരുന്നത്. സാധനങ്ങൾ വാങ്ങി തലച്ചുവടായി കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് വീടുകളിൽ എത്തിയിരുന്നത്.
അസുഖം ബാധിച്ചാൽ നടന്നുവേണം ആശുപത്രികളിൽ എത്താൻ. യാതൊരുവിധ യാത്രാസൗകര്യം ഇല്ലാതിരുന്ന 25 വർഷത്തിനപ്പുറത്തെ യാത്രാക്ലേശങ്ങൾ ജനങ്ങൾ ഈ സമയം ഓർത്തെടുത്തു. അതിന് ആശ്വാസം പകരാൻ വന്ന ബസ്സ് സർവ്വീസ് അവിസ്മരണിയമായിരുന്നു.
ഈ റൂട്ടിലൊടുന്ന എല്ലാ ബസ് ജീവനക്കാരുടെ സാന്നിധ്യവും ആശിർവാദവും ചടങ്ങിന് മാറ്റുകൂട്ടി. കെ.പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ പ്രദീപ്, ജയകൃഷ്ണൻ പുന്നശ്ശേരിയെയും കുഞ്ഞിക്കണ്ണൻ ചെറുക്കാടിനെയും പൊന്നാട അണിയിച്ചു.
കുഞ്ഞിക്കണ്ണൻ ചെറുകാട് മൊമെന്റോ സമർപ്പിച്ചു. പഞ്ചായത്ത് ഭരണസമിതിയെ പ്രതിനിധീകരിച്ച് ജയപ്രകാശ് കായണ്ണ ചടങ്ങിനെ അഭിസംബോധന ചെയ്തു. സാജ് രാജ് ചെറുക്കാട് സ്വാഗതവും ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

Comments
Post a Comment