സ്വകാര്യബസുകൾ 22 മുതൽ അനിശ്ചിതകാലസമരത്തിലേക്ക് ; എട്ടിന് സൂചനാപണിമുടക്ക്
കോഴിക്കോട് : വിവിധ ആവ
ശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടി ന് സംസ്ഥാനവ്യാപകമായി സൂ ചനാപണിമുടക്കും 22 മുതൽ അനിശ്ചിതകാലസമര വും നടത്താൻ ബസ്സു ടമകളുടെ സംഘടന കളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്ത സമിതി തീരുമാനിച്ചു. പെർമിറ്റുകൾ യഥാ സമയം പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിര ക്ക് വർധിപ്പിക്കുക, തൊഴിലാ ളികൾക്ക് പോലീസ് ക്ലിയറൻ സ് സർട്ടിഫിക്കറ്റ് നിർബന്ധമാ ക്കിയ നടപടി പിൻവലിക്കുക, ഇ ചലാൻ വഴി അമിതപിഴ ചുമ ത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണി ക് ഉപകരണങ്ങൾ അടിച്ചേൽ പ്പിക്കുന്നത് പിൻവലിക്കുക തു ടങ്ങിയ ആവശ്യങ്ങളുന്നയിച്ചാ
ണ് സമരം. ഒട്ടേറെ പ്രക്ഷോഭങ്ങൾക്കുശേഷവും സർക്കാർ ഭാഗത്തുനിന്ന് ഒരു നടപടിയുമി ല്ലാത്തതിനാലാണ് പണിമുടക്കി നിറങ്ങുന്നതെന്ന് ബസ്സുടമകൾ പറഞ്ഞു. ഗതാഗതവകുപ്പിന്റെ അശാസ്ത്രീയനയം കാരണം പതി നഞ്ചു വർഷംമുമ്പ് സംസ്ഥാന ത്ത് 34,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് നില വിൽ 8000 ത്തിൽ താ ഴെയായി ചുരുങ്ങിയെ ന്നും ബസ്സുടമകൾ പറ ഞ്ഞു. സമിതി ജില്ലാ ചെയർമാൻ കെ.ടി. വാസുദേവൻ അധ്യ ക്ഷനായി. കൺവീനർ രാധാകൃ ഷ്ണൻ, ട്രഷറർ ടി.കെ. ബീരാൻ കോയ, വൈസ് പ്രസിഡന്റ് എം. തുളസീദാസ്, സംയുക്തസ മിതി നേതാക്കളായഇ. റിനിഷ്, എം.എസ്. സാജു, സി.കെ. അബ്ദുറഹിമാൻ, എൻ.വി. അബ്ദുൽ സത്താർ, രഞ്ജിത്ത് സൗപർണിക, ബാബു യു ണൈറ്റഡ്, മനോജ് കൊയി ലാണ്ടി, പ്രദീപൻ, ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Comments
Post a Comment